പെരുമ്പാവൂരിൽ യുവാക്കളെ ആൾക്കൂട്ട വിചാരണ ചെയ്ത് മർദിച്ച സംഭവത്തിൽ 6 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ വാരിയേഴ്സാണ് അറസ്റ്റിലായവർ. മന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ നടത്തിയ പരിപാടിയിൽ ഇവരും പങ്കെടുത്തിരുന്നു.ബുധനാഴ്ചയായിരുന്നു സംഭവം. യുവാക്കളെ കോൺഗ്രസ് പ്രവർത്തകർ അതിക്രൂരമായി ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കിയെന്നായിരുന്നു പരാതി. കഞ്ചാവ് വിൽപ്പനക്കാരെന്ന് ആരോപിച്ചായിരുന്നു മർദനം.Also Read: കെഎസ്ആർടിസി എംപാനൽ ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല; മതിയായ ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്പെരുമ്പാവൂരിൽ ജോലി തേടിയെത്തിയ യുവാക്കളെയായിരുന്നു കോൺഗ്രസുകാരുടെ നേതൃത്വത്തിൽ മർദിച്ചത്. മൂന്ന് യുവാക്കൾക്ക് നേരെയാണ് ആക്രമണം നടന്നത്. യുവാക്കളെ വിവസ്ത്രരാക്കുകയും നിർബന്ധിച്ച് തല മൊട്ടയടിക്കുകയും ചെയ്തു.The post പെരുമ്പാവൂരിൽ യുവാക്കളെ ആൾക്കൂട്ട വിചാരണ ചെയ്ത് മർദിച്ച സംഭവം; 6 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.