കെ എസ് ആർ ടി സി എംപാനൽ ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ലെന്ന് പരാതി. മതിയായ പണം ഇല്ല എന്നതാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ മറുപടി. സർക്കാർ ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്നതാണ് ഉയരുന്ന വിമർശനം.സാധാരണ രീതിയിൽ ഓരോ മാസവും ഒന്നിനും അഞ്ചിനും ഇടയിലാണ് ഇവർക്ക് ശമ്പളം ലഭിക്കുന്നത്. ഈ മാസം പത്തായിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല. 8000 ത്തോളം എംപാനൽ ജീവനക്കാരാണ് കെഎസ്ആർടിസിയിൽ ഉള്ളത്. 20 വർഷമായി ജോലി ചെയ്യുന്നവരാണ് പലരും.Also Read: കടത്താൻ ശ്രമിച്ചത് 55 ഗ്രാം ഹെറോയിൻ; കായംകുളത്ത് ബീഹാർ സ്വദേശി പിടിയിൽകെഎസ്ആർടിസി സ്ഥിരം ജീവനക്കാരുടെയും എംപാനൽ ജീവനക്കാരുടെയും ഇൻസെന്റീവ് ബാറ്റയും നൽകിയിട്ടില്ലെന്നും പരാതിയുണ്ട്.The post കെഎസ്ആർടിസി എംപാനൽ ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല; മതിയായ ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ് appeared first on Kairali News | Kairali News Live.