കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ താരലേലം ശനിയാഴ്ച തിരുവനന്തപുരത്ത്

Wait 5 sec.

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് മുന്നോടിയായുള്ള താരലേലത്തിന്റെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ലേലം നടക്കുക. ഓരോ ടീമിനും പരമാവധി 20 താരങ്ങളെയും കുറഞ്ഞത് 16 താരങ്ങളെയുമാണ് ലേലത്തിലൂടെ സ്വന്തമാക്കാൻ ആവുക. ഇതിൽ 17 പേരെ വിവിധ ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്. ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും നാല് താരങ്ങളെ വീതവും കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും ട്രിവാൺഡ്രം റോയൽസും മൂന്ന് പേരെ വീതവും കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ടും ആലപ്പി റിപ്പിൾസ് ഒരു താരത്തെയും വീതമാണ് നിലനിർത്തിയിട്ടുള്ളത്.Also Read:വിംബിൾഡൺ: വനിതാ വിഭാഗം ഫൈനലിൽ ചെക്ക് താരങ്ങളായ മുച്ചോവയും നോസ്കോവയും നേർക്കുനേർപൂൾ എ, പൂൾ ബി, പൂൾ സി വിഭാഗങ്ങളിലായി 156 താരങ്ങളെയാണ് ലേലത്തിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. പൂൾ എയിൽ 32 താരങ്ങളാണ് ഉള്ളത്. ബിസിസിഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎൽ, ഇന്ത്യ അണ്ടർ 19 എന്നിവയിൽ കളിച്ചിട്ടുള്ള താരങ്ങളെയാണ് എ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക. . അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽ കളിച്ച ബി കാറ്റഗറിയിലെ താരങ്ങൾക്ക് ഒന്നര ലക്ഷവും ജില്ലാ, സോണൽ, കെസിഎ ടൂർണമെന്റുകളിൽ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങൾക്ക് 75,000 രൂപയുമാണ് അടിസ്ഥാന തുക.ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ലേലത്തിൽ ചെലവഴിക്കാനാവുക.The post കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ താരലേലം ശനിയാഴ്ച തിരുവനന്തപുരത്ത് appeared first on Kairali News | Kairali News Live.