സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 5 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല.കൂടാതെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മ‍ഴയ്ക്കും സാധ്യതയുണ്ടെന്ന് കാലവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 40 മുതൽ -50 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം.Also Read: കെഎസ്ആർടിസി എംപാനൽ ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല; മതിയായ ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനേര്‍പ്പെടുത്തിയ വിലക്ക് ഇന്നും തുടരും. അതേസമയം നാളെ സംസ്ഥാനത്തെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.The post സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 5 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.