കള്ളാടിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി

Wait 5 sec.

കള്ളാടിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടർ ഡി. ആർ മേഘശ്രീയാണ് അവധി പ്രഖ്യാപിച്ചത്.അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലായെന്ന് പരാതി ഉയർന്നിരുന്നു. മാറാനുള്ള വസ്ത്രം പോലും ലഭിച്ചില്ലെന്ന് ക്യാമ്പ് നിവാസികൾ പറയുന്നു.Also Read: പെരുമ്പാവൂരിൽ യുവാക്കളെ ആൾക്കൂട്ട വിചാരണ ചെയ്ത് മർദിച്ച സംഭവം; 6 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽകള്ളാടി ദുരന്തത്തിൽ ആറ് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. രണ്ടുപേർക്കുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ കണ്ടെത്തിയ മൂന്നുപേരുടെ മൃതദേഹം എമ്പം ചെയ്തു നാട്ടിലേക്ക് അയക്കാനുള്ള സജ്ജീകരണങ്ങൾ നടത്തി. കൊങ്കൺ റെയിൽ കോർപറേഷൻ പ്രത്യേക സംഘം ഇന്ന് സ്ഥലത്തെത്താൻ സാധ്യതയുണ്ടെന്നാണ് വിവരം.The post കള്ളാടിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി appeared first on Kairali News | Kairali News Live.