കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്നും തുടരും

Wait 5 sec.

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്നും തുടരും. കഴിഞ്ഞദിവസം യോഗത്തിൽ സർവകലാശാല സ്റ്റാൻഡിങ് കൗൺസലിന് പൊതു അംഗീകാരം നേടാനുള്ള വിസിയുടെ നീക്കത്തെ ഇടതുപക്ഷ അംഗങ്ങൾ എതിർത്തു. വിസിയുടെ ഏകപക്ഷീയമായ നടപടിയിൽ 6 ഇടത് സിൻഡിക്കേറ്റ് അംഗങ്ങളാണ് ഔദ്യോഗികമായി എതിർപ്പ് രേഖപ്പെടുത്തിയത്.അതേസമയം 7 യുഡിഎഫ് അംഗങ്ങളും രണ്ട് ബിജെപി അംഗങ്ങളും വിസിയെ പിന്തുണച്ചു. എയ്ഡഡ് കോളേജുകളെ ഒഴിവാക്കി സർക്കാർ കോളേജുകൾക്ക് മാത്രം പുതിയ പ്രോഗ്രാമുകൾ അനുവദിക്കാനുള്ള നീക്കവും എതിർപ്പിനെ തുടർന്ന് മാറ്റിവെച്ചു.Also Read: പാലാ നഗരസഭാ ഭരണം; എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ യുഡിഎഫ് പ്രതിസന്ധിയിൽകാര്യവട്ടം ക്യാമ്പസിലെ ചട്ടമ്പിസ്വാമി സെൻററിന്റെ ഡയറക്ടറായി റിട്ടയേർഡ് പ്രൊഫസർ നിയമിക്കാനുള്ള നീക്കത്തെയും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ എതിർത്തു. വിപിൻ വിജയൻറെ അന്യായമായി തടഞ്ഞു വച്ചിരിക്കുന്ന പി എച്ച് ഡി ബിരുദം ഉടൻ നൽകണമെന്ന ആവശ്യത്തിൽ നടപടി സ്വീകരിക്കാമെന്ന് വി സി ഉറപ്പു നൽകിThe post കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്നും തുടരും appeared first on Kairali News | Kairali News Live.