ഇന്ത്യൻ സിനിമയിൽ മോഹൻലാൽ എന്ന താരത്തിന് എത്ര പ്രാധാന്യമുണ്ടെന്ന് പലപ്പോഴും മലയാളി കണ്ടതാണ്. നിരവധി താരങ്ങൾ അദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. തങ്ങളുടെയെല്ലാം റോൾമോഡലായും അഭിനയം പഠിക്കാനുള്ള സ്കൂളായുമൊക്കെ നിരവധി പ്രമുഖർ മോഹൻലാലിൻ്റെ അഭിനയത്തെ കണ്ടിരുന്നതായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം സെയ്ഫ് അലിഖാൻ മോഹൻലാലിനെപ്പറ്റി പറഞ്ഞത് വൈറലായിരിക്കുകയാണ്.പ്രിയദർശൻ സംവിധാനം ചെയ്ത് സെയ്ഫ് അലിഖാനും അക്ഷയ് കപൂറും അഭിനയിക്കുന്ന പുതിയ സിനിമയയായ ഹെയ്വാനിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇതിൻ്റെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടെയായിരുന്നു സെയ്ഫ് അലീഖാൻ്റെ മോഹൻലാലിനെപ്പറ്റിയുള്ള പരാമർശം. അദ്ദേഹത്തെ നിരവധി തവണ കണ്ടിട്ടുണ്ടെന്നും എപ്പോൾ കാണുമ്പോഴും അദ്ദേഹത്തിന് ചുറ്റും ഒരു ഓറ ഉണ്ടാകാറുണ്ടെന്നും സെയ്ഫ് അലിഖാൻ പറഞ്ഞു. ഇതാണ തന്നെ അത്ഭുതപ്പെടുത്തുന്നത് എന്നുമയിരുന്നി സെയ്ഫ് അലിഖാൻ മോഹൻലാലിനെപ്പറ്റിപ്പറഞ്ഞത്.Also read: സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നത്? പൊലീസിനെ വിമർശിച്ച് അൻസിബ ഹസ്സൻചിത്രത്തിൽ ഒരു സീൻ മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും എന്നാലും പ്രിയദർശനുമായിട്ടുള്ള മേഹൻലാലിൻ്റെ കോമ്പിനേഷൻ മികച്ചതായിരുന്നുവെന്നും സെയ്ഫ് അലിഖാൻ പറഞ്ഞു. മോഹൻലാൽ പ്രിയദർശൻ കൂട്ട് കെട്ടിൽ 2016 ൽ പുറത്തിറങ്ങിയ ഒപ്പം എന്ന ചിത്രത്തിൻ്റെ ഹിന്ദി റീമേക്കാണ് ഹെയ്വാൻ. അക്ഷയ് കുമാറും സെയ്ഫ് അലിഖാനും 18 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്.The post പലപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുണ്ട്, ഒരു ഓറ അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്നു; മോഹൻലാലിനെപ്പറ്റി സെയ്ഫ് അലിഖാൻ appeared first on Kairali News | Kairali News Live.