യുഎസ് ആസ്ഥാനമായുള്ള സെന്റർ ഫോർ എക്സലൻസ് ഇൻ എഡ്യൂക്കേഷനുമായി സഹകരിച്ച് അദാനി ഗ്രൂപ്പ് ബാംഗളൂരുവിലെ ഐഐഎസ് സിയിൽ ആർഎസ്ഐ – ഇന്ത്യ 2026 സമാപന ചടങ്ങ് സംഘടിപ്പിച്ചു. ആറ് ആഴ്ചയോളം നീണ്ടുനിന്ന ഈ ഗവേഷണ പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു.വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നീ വിഷയങ്ങളിൽ താൽപ്പര്യം വളർത്തുന്നതിനും അവരെ ഗവേഷണ മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സഹായത്തോടെ വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമായാണ് ഈ ഉന്നതതല പരിശീലനം നൽകുന്നത്.അമേരിക്കയിലെ എംഐടിയിലെ പ്രശസ്തമായ ആർഎസ്ഐ മാതൃകയിലാണ് ഇത് നടപ്പിലാക്കുന്നത്. ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട 32 വിദ്യാർത്ഥികൾ ഐഐഎസ് സി ഫാക്കൽറ്റികളുടെ കീഴിൽ വിപുലമായ ഗവേഷണങ്ങളിൽ പങ്കുചേർന്നു. ഹൈസ്കൂൾ തലത്തിൽ തന്നെ ശാസ്ത്ര ഗവേഷണങ്ങളിൽ പ്രായോഗിക പരിചയം ലഭിക്കുന്നത് കുട്ടികൾക്ക് ഭാവിയിൽ ഈ മേഖലയിൽ കരിയർ തെരഞ്ഞെടുക്കാൻ സഹായകമാകുമെന്ന് പ്രൊഫസർ ദീപക് സൈനി പറഞ്ഞു.Also Read: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമ വിഭാഗത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചുസൗജന്യമായി ഇത്തരത്തിലൊരു വലിയ അവസരം ഒരുക്കിയതിനെ വിദ്യാർത്ഥികളായ തനിഷ്ക്, പ്രദ്യുൻ, ശിവ് മാൻഡ്ലിക് എന്നിവർ അഭിനന്ദിക്കുകയും ചെയ്തു.The post ബാംഗളൂരുവിലെ ഐഐഎസ് സിയിൽ ആർഎസ്ഐ – ഇന്ത്യ 2026 സമാപന ചടങ്ങ് സംഘടിപ്പിച്ച് അദാനി ഗ്രൂപ്പും സിഇഇ – യുഎസ്എയും appeared first on Kairali News | Kairali News Live.