സ്‌പെയിനില്‍ കാട്ടുതീ: 12 മരണം; ദുരന്തം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ

Wait 5 sec.

അല്‍മേരി | തെക്കന്‍ സ്‌പെയിനിലെ അല്‍മേരിയയിലുണ്ടായ ശക്തമായ കാട്ടുതീയില്‍ 12 പേര്‍ മരിച്ചു. തീ നിയന്ത്രണവിധേയമാക്കാന്‍ 150-ലധികം അഗ്‌നിശമന സേനാംഗങ്ങള്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് അന്തലൂഷ്യയിലെ എമര്‍ജന്‍സി വിഭാഗം മേധാവി അന്റോണിയോ സാന്‍സ് അറിയിച്ചു.അന്തലൂഷ്യ മേഖലയിലെ അല്‍മേരിയ പ്രവിശ്യയിലുള്ള ലോസ് ഗല്ലാര്‍ഡോസ് നഗരത്തിന് ചുറ്റുമുള്ള വനമേഖലയിലാണ് തീപിടുത്തമുണ്ടായത്. ഇത് വളരെ വേഗത്തില്‍ പടരുകയും സമീപത്തെ ബെദാര്‍ എന്ന ചെറിയ ഗ്രാമത്തെ സാരമായി ബാധിക്കുകയും ചെയ്തുവെന്ന് സാന്‍സ് പറഞ്ഞു.പ്രദേശവാസികളോട് വീടുകളില്‍ തന്നെ തുടരാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും, എന്നാല്‍ സ്വന്തം കാറുകളില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്നുമാണ് വിവരമെന്ന് അദ്ദേഹം വ്യക്തമാക്കി.ഒരു കാറിലുണ്ടായിരുന്ന നാല് പേര്‍ മരിച്ചതായും, ഇവരുടെ കാറിന്റെ സ്റ്റിയറിംഗ് വലതുവശത്തായതിനാല്‍ ഇവര്‍ ബ്രിട്ടീഷ് പൗരന്മാരാണെന്ന് കരുതുന്നതായും സാന്‍സ് പറഞ്ഞു. കാറുകള്‍ ഉപേക്ഷിച്ച്, ഔദ്യോഗിക ഒഴിപ്പിക്കല്‍ പദ്ധതിയുടെ ഭാഗമല്ലാത്ത വഴിയിലൂടെ കാല്‍നടയായി രക്ഷപ്പെടാന്‍ ശ്രമിച്ച മറ്റ് എട്ടുപേരെയും മരിച്ച നിലയില്‍ കണ്ടെത്തി.ഗുരുതരമായി പൊള്ളലേറ്റ മറ്റ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവന്‍ രക്ഷിക്കുന്നതിനാണ് അധികൃതര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും, അതിനാല്‍ പ്രദേശവാസികള്‍ ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അനാവശ്യമായ അപകടസാധ്യതകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ ആളുകളെ കാണാതായിട്ടുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ അധികൃതര്‍ തിരച്ചില്‍ തുടരുകയാണ്.2005-ന് ശേഷം സ്‌പെയിനിലുണ്ടാകുന്ന ഏറ്റവും മാരകമായ കാട്ടുതീ ദുരന്തമാണിത്. അന്ന് സെന്‍ട്രല്‍ പ്രവിശ്യയായ ഗ്വാഡലഹാരയില്‍ ബാര്‍ബിക്യൂവില്‍ നിന്ന് പടര്‍ന്ന തീപിടുത്തത്തില്‍ 11 അഗ്‌നിശമന സേനാംഗങ്ങള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ഹെക്ടര്‍ വനം നശിക്കുകയുംContent Highlights: A massive wildfire in Almeria, southern Spain, has claimed the lives of twelve people. The fire rapidly spread across the Los Gallardos region, trapping residents trying to flee. Authorities reported this as the deadliest wildfire incident in Spain since 2005 as rescue efforts continue.