സംസ്ഥാനത്ത് ‌അതിശക്തമായ മഴയ്ക്ക് ശമനം; ശക്തമായ മഴ തുടരും, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്

Wait 5 sec.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമാകുന്നു. എന്നിരുന്നാലും ശക്തമായ മഴ സംസ്ഥാനത്ത് തുടരുമെന്നാണ് മുന്നറിയിപ്പ്.അതേസമയം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ മുതൽ നാലുദിവസം ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.Also Read: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നാഥനില്ലാത്ത അവസ്ഥ, റെയിൽവേയുടെ മുഴുവൻ കെട്ടിടങ്ങളിലും സുരക്ഷ ഓഡിറ്റ് നടത്തണം; പിഎ മുഹമ്മദ് റിയാസ്കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനേര്‍പ്പെടുത്തിയ വിലക്ക് ഇന്നും തുടരും. കേരള – കർണാടക – ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.The post സംസ്ഥാനത്ത് ‌അതിശക്തമായ മഴയ്ക്ക് ശമനം; ശക്തമായ മഴ തുടരും, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.