അയോധ്യ സംഭാവന കൊള്ള; രാമക്ഷേത്രത്തിൽ ജീവനക്കാരുടെ കൂട്ടരാജി

Wait 5 sec.

അയോധ്യ സംഭാവന കൊള്ളയുമായ ആരോ​പണങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ അയോധ്യ രാമക്ഷേത്രത്തിൽ ജീവനക്കാരുടെ കൂട്ടരാജി. സംഭാവന എണ്ണുന്ന ജീവനക്കാരാണ് രാജിവെച്ചത്. 20 ഓളം ജീവനക്കാർ രാജി സമർപ്പിച്ചത്ജോലി സമയം വർദ്ധിപ്പിച്ചു, ശമ്പളം വെട്ടിക്കുറച്ചു, ലീവുകൾ കുറച്ചു തുടങ്ങിയ കാരണങ്ങൾ ആരോപിച്ചാണ് ജീവനക്കാരുടെ രാജി. സംഭാവന കൊള്ളയിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ജീവനക്കാർ രാജി വച്ചത്.also read; അയോധ്യ രാമക്ഷേത്ര കൊള്ള; തട്ടിയെടുത്ത പണം ഓഹരിവിപണിയിലും നിക്ഷേപിച്ചു, നിർണായക വിവരങ്ങൾ പുറത്ത്അയോധ്യ രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത് വന്നിരുന്നു. കൊള്ളയടിച്ച പണം ഓഹരി വിപണിയിലും നിക്ഷേപിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ക്ഷേത്രത്തിൽ നിന്ന് കൊള്ളയടിച്ച പണം പ്രതികൾ ബന്ധുക്കളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ചു. പ്രതികളുടെ ബന്ധുക്കളുടെ 30 ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.The post അയോധ്യ സംഭാവന കൊള്ള; രാമക്ഷേത്രത്തിൽ ജീവനക്കാരുടെ കൂട്ടരാജി appeared first on Kairali News | Kairali News Live.