സി ആർ 7 മൈതാനം വിട്ടു; ലോകകപ്പ് ടിക്കറ്റ് വിൽപ്പനയിൽ വൻ ഇടിവ്, വിലയും കുറച്ചു

Wait 5 sec.

ലോകഫുട്ബോളിൻ്റെ രാജാക്കന്മാരിൽ ഒരാളാണ് ക്രിസറ്റ്യനോ റൊണാൾഡോ. പോർച്ചു​ഗൽ എന്ന രാജ്യത്തെ ഓരോ ഫുട്ബോൾ ആരാധകരൻ്റേയും ഹൃദയത്തിലെത്തിച്ചത് റൊണാർഡോയായിരുന്നു. ഇതിന് പുറമെ മറ്റ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം ചെയ്തു വരുന്നുണ്ട്. മികച്ച കളിക്കാരൻ എന്ന നിലയിലും നല്ലൊരു മനുഷ്യനെന്ന നിലയിലും റൊണാൾഡോയ്ക്ക് ആരാധകരേറെയാണ്.എന്നാൽ വേൾഡ് കപ്പ് സ്വപ്നവുമായി ഇത്തവണത്തെ ഫിഫ വേദിയിലെത്തിയ റൊണാൾഡോയ്ക്ക് നിരാശയായിരുന്നു ലഭിച്ചിരുന്നത്. പ്രീക്വാർട്ടറിൽ സ്പെയിനിനോട് പരാജയപ്പെട്ട് പറങ്കിപ്പടയ്ക്ക് മടങ്ങേണ്ടി വന്നു. പോർച്ചു​ഗൽ ആരാധകനല്ലാത്ത ഒരാളെപ്പോലും വിഷമിപ്പിക്കുന്നതായിരുന്നു ആ പടിയിറക്കം. അതിന് ഒരേ ഒരു കാരണം മാത്രമാണ് ഉണ്ടായിരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡൊയെന്ന പേര്.Also read: ഫിഫ ലോകകപ്പ് 2026: ജയിച്ചു മുന്നേറാൻ സ്പെയിൻ, ചരിത്രം ആവർത്തിക്കാൻ ബെൽജിയം;ക്വാർട്ടർ ഫൈനലിൽ നാളെ തീ പാറുംഎന്നാൽ ഇപ്പോഴിതാ വേൾഡ് കപ്പ് വേ​ദിയിൽ നിന്ന് അതിശയിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ക്രിസ്റ്റ്യാനൊ പോയതോടെ ടിക്കറ്റ് വിൽപ്പനയിൽ വലിയ ഇടിവ് വന്നിരിക്കുന്നു എന്നാണ് വിവരം. ഇതോടെ ടിക്കറ്റ് നിരക്കിലും വലിയ കുറവുണ്ടായി. അമേരിക്കയുടെ പടിയിറക്കവും ഇതിന് കാരണായി ചൂണ്ടിക്കാണിക്കുന്നുണ്ട്. വെള്ളയാഴ്ച നടക്കുന്ന സ്പെയിൻ – ബെൽജിയം ക്വാർട്ടർ ഫൈനൽ മത്സരത്തിൻ്റെ ടിക്കറ്റ് നിരക്ക് ഏറ്റവും കുറഞ്ഞത് 2.45 ലക്ഷത്തിൽ നിന്നും ഒരു ലക്ഷം രൂപയായി.The post സി ആർ 7 മൈതാനം വിട്ടു; ലോകകപ്പ് ടിക്കറ്റ് വിൽപ്പനയിൽ വൻ ഇടിവ്, വിലയും കുറച്ചു appeared first on Kairali News | Kairali News Live.