കെഎസ്ആർടിസി എം പാനൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ഒന്നാം തീയതി ലഭിച്ചിരുന്ന ശമ്പളം 10 ദിവസം കഴിഞ്ഞിട്ടും വിതരണം ചെയ്തിട്ടില്ല

Wait 5 sec.

യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ടുമാസം പൂർത്തിയാകുന്നതിനു മുൻപ് കെഎസ്ആർടിസി എം പാനൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഒന്നാം തീയതി ലഭിച്ചിരുന്ന ശമ്പളം 10 ദിവസം കഴിഞ്ഞിട്ടും വിതരണം ചെയ്തിട്ടില്ല. കെ എസ് ആർ ടി സി സ്ഥിരം ജീവനക്കാരുടെയും എംപാനൽ ജീവനക്കാരുടെയും ഇൻസെന്റീവ് ബാറ്റയും നൽകിയിട്ടില്ല. മതിയായ ഫണ്ടില്ല എന്നതാണ് കെഎസ്ആർടിസി മാനേജ്മെന്റ് മറുപടി.തകർന്നു കിടന്ന കെ എസ് ആർ ടി സിയെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ലാഭത്തിലെത്തിച്ചത്. മുടങ്ങിക്കിടന്നിരുന്ന ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി തന്നെ വിതരണം ചെയ്യാനും കഴിഞ്ഞു. സാധാരണ ഗതിയിൽ ഓരോ മാസവും ഒന്നിനും അഞ്ചിനും ഇടയിൽ എം പാനൽ ജീവനക്കാർക്കും ശമ്പളം ലഭിച്ചിരുന്നതാണ്. എന്നാൽ ഈ മാസം പത്തായിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഇതോടെ കെ എസ് ആർ ടി സി യിലെ 8000 ത്തോളം എംപാനൽ ജീവനക്കാരാണ് ദുരിതത്തിൽ ആയിരിക്കുന്നത്.also read; തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട് സിപിഐഎം ഉയർത്തിപ്പിടിച്ച പ്രശ്നങ്ങൾ ജനങ്ങൾ ഏറ്റെടുത്തു; വി ജോയ്20 വർഷമായി കെ എസ് ആർ ടി സി യിൽ ജോലി ചെയ്യുന്നവരാണ് പലരും. ഇവരുടെ കൂടി കഠിനാധ്വാനത്തിന്റെ ഫലമായാണ് കെ എസ് ആർടിസിക്ക് നിവർന്നു നിൽക്കാനായത്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ടുമാസം പൂർത്തിയാകുന്നതിനു മുൻപ് എല്ലാം തകിടം മറിയുകയാണ്. കെ എസ് ആർ ടി സി സ്ഥിരം ജീവനക്കാരുടെയും എംപാനൽ ജീവനക്കാരുടെയും ഇൻസെന്റീവ് ബാറ്റയും ഇതുവരെ നൽകിയിട്ടില്ല.മതിയായ ഫണ്ട് ഇല്ലാത്തതാണ് ശമ്പളം മുടങ്ങാൻ കാരണമെന്നാണ് കെ എസ് ആർ ടി സി മാനേജ്മെന്റിന്റെ മറുപടി. സർക്കാരിന്റെ ധനസഹായം കൂടി സ്വീകരിച്ചാണ് കെഎസ്ആർടിസി നിലവിൽ ശമ്പളം വിതരണം ചെയ്യുന്നത്. പ്രിയദർശിനി പദ്ധതി മൂലം പ്രതിദിനം രണ്ടുകോടി രൂപ കെഎസ്ആർടിസിക്ക് നഷ്ടം സംഭവിക്കുന്നു. ഇത് കെഎസ്ആർടിസിക്ക് ബാധ്യത ആകില്ലെന്നും സർക്കാർ നൽകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ നിലവിലെ പ്രതിസന്ധിയിൽ സർക്കാർ ഇടപെടുന്നില്ല എന്നതാണ് ഉയരുന്ന വിമർശനം.The post കെഎസ്ആർടിസി എം പാനൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ഒന്നാം തീയതി ലഭിച്ചിരുന്ന ശമ്പളം 10 ദിവസം കഴിഞ്ഞിട്ടും വിതരണം ചെയ്തിട്ടില്ല appeared first on Kairali News | Kairali News Live.