തമിഴ്നാട്ടിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പത്തൂർ സ്വദേശി പൂവരശൻ ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. സംഭവത്തിൽ 19-കാരനെ ജയിലിലടയ്ക്കുകയും പ്രായപൂർത്തിയാകാത്ത നാല് പേരെ ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തു.പൊള്ളാച്ചിയിലെ ബേക്കറിയിൽ ജോലി ചെയ്തിരുന്ന പൂവരശനു സ്ഥാപന ഉടമയുടെ ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. വിവരമറിഞ്ഞ ഇയാളെ ബേക്കറി ഉടമ ഉടൻ തന്നെ ജോലിയിൽനിന്ന് പുറത്താക്കി. എങ്കിലും വീണ്ടും പൊള്ളാച്ചിയിലെത്തിയ പിമദ്യലഹരിയിൽ ബേക്കറിയിലെത്തി പൂവരശൻ പ്രശ്നമുണ്ടാക്കുകയും ചെയ്തു.ALSO READ :അയോധ്യ സംഭാവന കൊള്ള; രാമക്ഷേത്രത്തിൽ ജീവനക്കാരുടെ കൂട്ടരാജിതിരികെ പോകുന്നതിനിടെ ഉടമയുടെ 13-ഉം 14-ഉം വയസ്സുള്ള മക്കളും അവരുടെ സുഹൃത്തുക്കളായ 16, 17, 19 വയസ്സുള്ള യുവാക്കളും പൂവരശനെ തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. നാട്ടുകാർ ഇയാളെ ഉടൻ പൊള്ളാച്ചിയിലുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി.The post തമിഴ്നാട്ടിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.