‘ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടില്‍ സംസാരിക്കരുത് ‘; ദിവ്യ എസ് അയ്യരുടെ മാറ്റത്തില്‍ കെ കെ രാഗേഷിനെ തള്ളി പി കെ ശ്രീമതി

Wait 5 sec.

കണ്ണൂര്‍ |  വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യരെ മാറ്റിയതില്‍ പ്രസ്താവന നടത്തിയ കെ കെ രാഗേഷിനെ തള്ളി സിപിഎം നേതാവ് പി കെ ശ്രീമതി. ഉദ്യോഗസ്ഥരെ മാറ്റിയതില്‍ അസ്വാഭാവികതയില്ലെന്നും ഒരു സര്‍ക്കാര്‍ മാറി മറ്റൊരു സര്‍ക്കാര്‍ വരുമ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റാന്‍ അധികാരമുണ്ടെന്നും ശ്രീമതി വ്യക്തമാക്ക.മാറ്റവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നും പി കെ ശ്രീമതി പറഞ്ഞു.ഉദ്യോഗസ്ഥയെ മാറ്റിയതില്‍ അസ്വാഭാവികതയില്ല.കെ കെ രാഗേഷ് വ്യക്തമായി കാര്യം പറയണം. എന്നാലേ എല്ലാവര്‍ക്കും ബോധ്യപ്പെടൂ. ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടില്‍ സംസാരിക്കരുത്. ഇന്നിന്ന കാരണങ്ങളാലാണ് എന്ന് രാഗേഷ് വ്യക്തമായി പറയുകയാണ് വേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു.ദിവ്യ മികച്ച ഉദ്യോഗസ്ഥയെന്നും ഏത് സര്‍ക്കാരായാലും സത്യസന്ധമായി പ്രവര്‍ത്തിക്കും.അത് പരിഗണിക്കുമ്പോള്‍ അവരെ മാറ്റേണ്ടതില്ലെന്നാണ് വ്യക്തിപരമായി തോന്നുന്നത്. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ മാറുമ്പോള്‍ ഉണ്ടാകുന്നതാണെന്നും അവര്‍ പറഞ്ഞു. വിഴിഞ്ഞത്തില്‍ ഇപി ജയരാജന്റെ നിലപാട് തന്നെയാണ് തനിക്കെന്നും പികെ ശ്രീമതി മാധ്യമങ്ങളോട് വ്യക്തമാക്കി.കേരളത്തിലെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാണെങ്കില്‍ ആറന്‍മുള്ള വിമാനത്താവള പദ്ധതി നടപ്പാക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും ശ്രീമതി വ്യക്തമാക്കി. ഈ വിമാനത്താവളം ശബരിമലയിലേക്ക് വരുന്ന, ആന്ധ്ര മുതല്‍ ഇങ്ങോട്ടുള്ളവര്‍ക്ക് വരുന്നതിന് സൗകര്യപ്രദമാണ്. ഇതിനെ തടസ്സപ്പെടുത്തരുത്. കേരളത്തെ മുന്നോട്ടു നയിക്കുന്ന, വികസനകാര്യത്തില്‍ സംസ്ഥാനത്തിന് കുതിപ്പുണ്ടാക്കുന്ന പദ്ധതികള്‍, അത് എയര്‍പോര്‍ട്ട് ആയാലും തുറമുഖമായാലും നമുക്ക് വേണമെന്നു തന്നെയാണ് തന്റെ നിലപാടെന്നും പി കെ ശ്രീമതി പറഞ്ഞുContent Highlights: CPM leader PK Sreemathi rejected KK Ragesh’s statement regarding the transfer of Vizhinjam Port MD Divya S Iyer. She stated that there is nothing unusual about transferring IAS officers when governments change. Sreemathi also expressed her support for development projects like the Aranmula Airport.