കോൺ​ഗ്രസ് പരിപാടിയുടെ ഫ്ലക്സിൽ നിന്ന് ചിത്രം ഒഴിവാക്കി; മന്ത്രി ഒ ജെ ജനീഷിനെ തൃശൂർ ഡിസിസി അവഗണിക്കുന്നതായി പരാതി

Wait 5 sec.

മന്ത്രിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഒ.ജെ ജനീഷിനെ തൃശൂർ ഡിസിസി അവഗണിക്കുന്നതായി കോൺഗ്രസിനുള്ളിൽ പരാതി. സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ് രം​ഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഫര്‍സീന്റെ പ്രതികരണം.കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മന്ത്രിയായത് ഇനിയും തൃശൂര്‍ ഡിസിസി അറിഞ്ഞിട്ടില്ലെന്ന് ഫർസീൻ കുറിച്ചു. അക്കാര്യം അംഗീകരിക്കാൻ പ്രയാസമുണ്ടാകും. അത് സ്വാഭാവികമാണെന്നും അദ്ദേഹം കുറിച്ചു.also read; വിഴിഞ്ഞത്തെ പരിപാടിയിൽ വിളിക്കാത്തതിൽ ശിവൻകുട്ടി അതൃപ്തി അറിയിച്ചെന്ന വാർത്ത അടിസ്ഥാനരഹിതം; കടകംപള്ളി സുരേ​ന്ദ്രൻഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനില്‍ അക്കരയ്ക്കും ചേമ്പര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എം പി ജാക്‌സണും സ്വീകരണം നല്‍കുന്ന ചടങ്ങ് സംബന്ധിച്ച ഫ്ലക്സിന്റെ ചിത്രം പങ്കുവെച്ചാണ് ഫര്‍സീന്റെ വിമര്‍ശനം. മന്ത്രി ഒ.ജനീഷിൻ്റെ ചിത്രം ഒഴിവാക്കിയാണ് ഫ്ലക്സ് വച്ചത്.The post കോൺ​ഗ്രസ് പരിപാടിയുടെ ഫ്ലക്സിൽ നിന്ന് ചിത്രം ഒഴിവാക്കി; മന്ത്രി ഒ ജെ ജനീഷിനെ തൃശൂർ ഡിസിസി അവഗണിക്കുന്നതായി പരാതി appeared first on Kairali News | Kairali News Live.