തിരുവനന്തപുരം നഗരത്തിലെ പല വിഷയങ്ങളിലും ബിജെപി സ്വീകരിക്കുന്ന നിലപാടിൽ സിപിഎമ്മിന് എതിർപ്പുള്ളതായി വി ജോയ്. നഗരസഭയുമായി ബന്ധപ്പെട്ട് സിപിഐഎം ഉയർത്തിപ്പിടിച്ച പ്രശ്നങ്ങൾ ജനങ്ങൾ ഏറ്റെടുത്തു. പ്രശ്നങ്ങൾ ശരിയാണെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.വി വി രാജേഷ് മാധ്യമങ്ങളെ വെല്ലുവിളിക്കുകയാണ്. തിരുവനന്തപുരം നഗരസഭയിലെ പ്രശ്നങ്ങൾ മാധ്യമങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നു. ഇതുകൊണ്ടാണ് വെല്ലുവിളിക്കുന്നത്. മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ മാലിന്യങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നുവെന്നും വി ജോയ് പറഞ്ഞു.പാർട്ടിക്കുള്ളിൽ വിഭാഗീയതയാണെന്ന് രീതിയിൽ മാധ്യമങ്ങൾ വാർത്തകൾ പ്രചരിക്കുന്നു, ഇത് തെറ്റാണ്. പാർട്ടി ഒറ്റക്കെട്ടായാണ് തിരുവനന്തപുരത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം പരിപാടിയിൽ വി ശിവൻകുട്ടി പങ്കെടുപ്പിച്ചില്ലെന്ന രീതിയിൽ വാർത്ത നൽകി. അത്തരം പ്രശ്നങ്ങളൊന്നും പാ‍ർട്ടിയിൽ ഇല്ലെന്ന് വി ജോയ് പറഞ്ഞു.The post തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട് സിപിഐഎം ഉയർത്തിപ്പിടിച്ച പ്രശ്നങ്ങൾ ജനങ്ങൾ ഏറ്റെടുത്തു; വി ജോയ് appeared first on Kairali News | Kairali News Live.