യുപിയില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിടത്തില്‍ നിന്നും താഴെക്കെറിഞ്ഞ് കൊലപ്പെടുത്തി; പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം രണ്ട് പേര്‍ പിടിയില്‍

Wait 5 sec.

ഗാസിയാബാദ്  | ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മാളിന് സമീപം ഏഴ് വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടി കൊല്ലപ്പെടുന്നതിന് മുന്‍പ് ബലാത്സംഗത്തിന് ഇരയായതായും തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. നന്ദ്ഗ്രാം പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാജ് നഗര്‍ എക്സ്റ്റന്‍ഷന്‍ മേഖലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ തലക്ക് ഗുരുതരമായ പരിക്കേറ്റിരുന്നതായും ശരീരത്തില്‍ ഒന്നിലധികം ഒടിവുകള്‍ ഉണ്ടായിരുന്നതായും കുടുംബം പറഞ്ഞു. കെട്ടിടത്തിന് താഴെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് പെണ്‍കുട്ടിയെ താഴേക്ക് എറിഞ്ഞതാകാമെന്ന് പോലീസ് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടുപേരെ ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തതായി നന്ദ്ഗ്രാം എ സി പി പ്രിയശ്രീ പാല്‍ അറിയിച്ചു. ബലാത്സംഗം, കൊലപാതകം, പോക്‌സോ നിയമം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ കുട്ടിയെ കാണാതായിരുന്നുവെന്നും കുടുംബം അന്വേഷിച്ചുവരികയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതേ നിര്‍മ്മാണ സ്ഥലത്തെ തൊഴിലാളികളാണ്. ഇവര്‍ ഈ വളപ്പിലെ താല്‍ക്കാലിക ഷെഡിലാണ് താമസിക്കുന്നത്.കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞ് പ്രദേശവാസികള്‍ സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡിനെ ചിലര്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ക്രമസമാധാന നില പാലിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.Content Highlights: A seven-year-old girl was found dead near an under-construction mall in Ghaziabad’s Raj Nagar Extension. Autopsy reports confirmed that the victim was raped before being fatally thrown from the third floor. Ghaziabad police have arrested two individuals, including a minor, under the POCSO Act and murder charges.