സെനഗൽ ഇതിഹാസം സാദിയോ മാനെ അന്താരാഷ്ട്ര ഫുട്ബോളിനോട് വിട പറഞ്ഞു

Wait 5 sec.

ഫുട്ബോൾ ഇതിഹാസം സാദിയോ മാനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു.അമേരിക്കയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ നിന്നും പ്രീക്വാർട്ടർ യോഗ്യത നേടാതെ സെനഗൽ പുറത്തയതിനു പിന്നാലെയാണ് 34-കാരനായ മുൻ ലിവർപൂൾ താരത്തിന്റെ പ്രഖ്യാപനം.വിരമിക്കലിനെ പറ്റി ഏറെനാളായി ചിന്തിക്കുകയാണെന്നും പുതിയ തലമുറയ്ക്ക് അവസരം നൽകാൻ തന്റെ തീരുമാനം സഹായിക്കുമെന്നും മാനെ പറഞ്ഞു. രാജ്യത്തിനായി 2012ൽ അരങ്ങേറിയ താരം 130 മത്സരങ്ങളിൽ കളിച്ചു. 54 ഗോളുകളും 29 അസിസ്റ്റുകളൂം സ്വന്തമാക്കിയ തരാം രാജ്യത്തിന്റെ എക്കാലത്തെയും മികച്ച താരവും ഗോൾ വേട്ടക്കാരനുമായാണ് കണക്കാക്കപ്പെടുന്നത്.Also Read: നാണക്കേട്; ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി2021ൽ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് സ്വന്തമാക്കാൻ സെനഗലിന് കരുത്തായത് താരത്തിന്റെ കാലുകളാണ്. ക്ലബ് തലത്തിൽ ഏറെക്കാലം ലിവർപൂളിന്റെ കുന്തമുനയായിരുന്ന താരം നിലവിൽ സൗദി ക്ലബ് അൽ നാസറിന്റെ കളിക്കാരനാണ്.രാജ്യത്തെ ഫുട്ബോൾ ഫെഡറേഷനെയും ടീമിനെയും ബാധിച്ചിരിക്കുന്ന പ്രശ്നങ്ങൾക്കിടയിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.The post സെനഗൽ ഇതിഹാസം സാദിയോ മാനെ അന്താരാഷ്ട്ര ഫുട്ബോളിനോട് വിട പറഞ്ഞു appeared first on Kairali News | Kairali News Live.