വ്യത്യസ്തവും രുചികരവുമായ ഒരു വിഭവം തിരയുകയാണോ നിങ്ങൾ ? വീട്ടിലുള്ള ലളിതമായ അവലും ഉരുളക്കിഴങ്ങും ചേരുവകളായ കോട്ടിംഗിനായി പ്രധാന ചേരുവകളായി എത്തുന്ന ഈ ഹെൽത്തി സ്നാക്സ് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം. പുറംഭാഗം നല്ല കറുമുറെ ഇരിക്കുന്നതും ഉള്ളിൽ മൃദുവായതുമായ ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.ചേരുവകൾഅവൽ – 1/2 കപ്പ്പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ് – 2 എണ്ണംഗ്രേറ്റ് ചെയ്തത് ക്യാരറ്റ് – 1 എണ്ണംഗ്രീൻ പീസ് – 1/4 കപ്പ്സവാള – 1 എണ്ണംപച്ചമുളക് – 2 എണ്ണംജീരകം – ആവശ്യത്തിന്മഞ്ഞൾപ്പൊടി – ആവശ്യത്തിന്മുളകുപൊടി – ആവശ്യത്തിന്ഗരം മസാല – ആവശ്യത്തിന്മൈദ – 1/2 കപ്പ് (കോട്ടിംഗിനായി)സേമിയ – ആവശ്യത്തിന്മല്ലിയില, ഉപ്പ്, എണ്ണ – ആവശ്യത്തിന്തയ്യാറാക്കുന്ന വിധംഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ ജീരകം, പച്ചമുളക്, സവാള എന്നിവ ചേർത്ത് നന്നായി വഴറ്റുക .ഇതിലേക്ക് ക്യാരറ്റ്, ഗ്രീൻ പീസ് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.ശേഷം പുഴുങ്ങി ഉടച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർക്കുക. മഞ്ഞൾപ്പൊടി, മുളകുപ്പൊടി, ഗരം മസാല, ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മസാല റെഡിയാക്കുക . അവൽ നന്നായി കഴുകി വെള്ളം വാർന്നു കളയാൻ വെക്കുക .ഇതിലേക്ക് തയ്യറാക്കിയ മസാല ചൂടാറിക്കഴിയുമ്പോൾ അവലിൽ ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക .ഈ മിക്സ് ചെറിയ ഉരുളകളാക്കി ഷേപ്പ് ചെയ്തെടുക്കുക.ALSO READ :ചോറ് ബാക്കി വന്നോ? എണ്ണ ഉപയോഗിക്കാതെ മിനിട്ടുകൾക്കുള്ളിൽ രുചിയൂറുന്ന പലഹാരം തയ്യാറാക്കാംകോട്ടിംഗിനായി മൈദയിൽ കുറച്ച് ഉപ്പും കുരുമുളകുപൊടിയും വെള്ളവും ചേർത്ത് അധികം കട്ടിയില്ലാത്ത ലായനി തയ്യാറാക്കുക. സേമിയ ചെറിയ കഷ്ണങ്ങളായി പൊടിച്ചു വെക്കുക. ഓരോ ഉരുളയും ആദ്യം മൈദ ലായനിയിൽ മുക്കിയ ശേഷം സേമിയയിൽ നന്നായി പൊതിഞ്ഞെടുക്കുക ചൂടായ എണ്ണയിൽ മീഡിയം ഫ്ലെയിമിൽ ഇട്ട് രണ്ട് വശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക . ഈ സ്നാക്സ് ചൂട് ചായയുടെയോ ടൊമാറ്റോ സോസിന്റെയോ കൂടെ കഴിക്കാൻ വളരെ രുചികരമാണ്The post അവലും ഉരുളക്കിഴങ്ങും ചേർന്ന ഒരു ഹെൽത്തി സ്നാക്സ് ഉണ്ടാക്കിയാലോ appeared first on Kairali News | Kairali News Live.