മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഒ.വി.ബി.എസ് (OVBS) സമാപനം, സൺഡേ സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, സമ്മർ ക്യാമ്പ് ആരംഭം എന്നിവ സംയുക്തമായി സംഘടിപ്പിച്ചു. കുട്ടികളുടെ ആത്മീയ പരിശീലനത്തിന്റെയും മൂല്യാധിഷ്ഠിത പഠനത്തിന്റെയും സമാപനമായി നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സൺഡേ സ്കൂളിന്റെ 50 വർഷത്തെ മാതൃകാപരമായ സേവനങ്ങളെ അനുസ്മരിച്ചു.സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോർജ് വർഗീസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഇടവക വികാരി റവ. ഫാ. തോമസ്‌കുട്ടി പി. എൻ., ഒ.വി.ബി.എസ് ഡയറക്ടർ റവ. ഫാ. ക്രിസ് സെബി, ട്രസ്റ്റി കെ. പി. ജോൺ, സെക്രട്ടറി എബി കുരുവിള, സ്റ്റാഫ് സെക്രട്ടറി ഷിജു എന്നിവർ പരിപാടികൾക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു. സൺഡേ സ്കൂൾ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. വിനോദ് കെ. ജേക്കബ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഔദ്യോഗിക കാലാവധി പൂർത്തിയാക്കി മടങ്ങുന്ന അംബാസഡർക്ക് കത്തീഡ്രൽ നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ യാത്രയയപ്പും സ്നേഹോപഹാരവും ചടങ്ങിൽ വെച്ച് സമ്മാനിച്ചു. പ്രവാസി സമൂഹത്തിന് അദ്ദേഹം നൽകിയ സേവനങ്ങളെ ചടങ്ങിൽ കൃതജ്ഞതയോടെ സ്മരിച്ചു.കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, സൺഡേ സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, മാതാപിതാക്കൾ, ഭക്തജനങ്ങൾ എന്നിവരുൾപ്പെടെ വലിയൊരു ജനസഞ്ചയം ഈ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പങ്കെടുത്തു.The post സെന്റ് മേരീസ് കത്തീഡ്രലിൽ ഒ.വി.ബി.എസ് സമാപനവും സമ്മർ ക്യാമ്പ് ആരംഭവും; സൺഡേ സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.