കാലാവധി കഴിഞ്ഞ ഭക്ഷണം വിതരണം ചെയ്തെന്ന പരാതിയിൽ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് കാരണം കാണിക്കൽ നോട്ടീസ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയാണ് (FSSAI) സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെതിരെ ഭക്ഷ്യസുരക്ഷാ നിയമ ലംഘനങ്ങൾക്ക് കടുത്ത നടപടികളിലേക്ക് കടക്കുന്നത്.9 കാരണം കാണിക്കൽ നോട്ടീസുകളാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി അയച്ചത്. ഉപഭോക്താക്കളുടെ വ്യാപകമായ പരാതികളെ തുടർന്ന് 2006-ലെ ഫുഡ് സേഫ്റ്റി ആക്ട് പ്രകാരമാണ് സ്വിഗ്ഗിക്ക് എഫ്എസ്എസ്എഐ നോട്ടീസയച്ചത്. വിശദമായ വിശദീകരണം നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് കടക്കുമെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.ALSO READ: ‘ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ല’; പ്രതിഷേധം ഉയർന്നതോടെ നിലപാടിൽ മലക്കംമറിഞ്ഞ് ജി സുധാകരൻകാലാവധി കഴിഞ്ഞതും ചീഞ്ഞതുമായ ഭക്ഷ്യവസ്തുക്കളാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിലൂടെ വിതരണം ചെയ്യുന്നത് എന്നായിരുന്നു ഉപഭോക്താക്കളുടെ പ്രധാന പരാതികൾ. കാലാവധി കഴിഞ്ഞ, കടുത്ത ദുർഗന്ധം വമിക്കുന്ന ചീഞ്ഞ മുട്ടകൾ വിതരണം ചെയ്തതായി പരാതിയുണ്ട്. പരാതികൾക്ക് കാരണമായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള തെളിവുകൾ സഹിതം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.The post കാലാവധി കഴിഞ്ഞ ഭക്ഷണം വിതരണം ചെയ്തു; സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് കാരണം കാണിക്കൽ നോട്ടീസ് appeared first on Kairali News | Kairali News Live.