പാലക്കാട്| പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ മോഷണത്തിനിടെ വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. ആട്ടയാമ്പതി സ്വദേശി സരസമ്മാളി(66)നെയാണ് പ്രദേശവാസികളായ യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്. സരസമ്മാളിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.കഴിഞ്ഞ മാസം 10 നാണ് സരസമ്മാളിനെ കാണാതാവുന്നത്. സംഭവത്തില്‍ കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. സംഭവത്തില്‍ പ്രദേശവാസിയായ 19കാരനെ പോലീസ് അറസ്റ്റുചെയ്തു. കവര്‍ച്ചയ്ക്കും കൊലപാതകത്തിനും ഇയാളെ സഹായിച്ച 17 കാരനായി പോലീസ് അന്വേഷണം ആരംഭിച്ചു.Content Highlights:A 66-year-old woman named Sarasammal was brutally murdered and buried after being set on fire during a gold robbery in Palakkad Kozhingampara. She had been missing since last month. Kozhingampara police cracked the case by arresting a 19-year-old youth while a search is on for a minor accomplice.