അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകന്‍ അറസ്റ്റില്‍

Wait 5 sec.

മലപ്പുറം| കല്‍പ്പകഞ്ചേരിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്‌കൂള്‍ അധ്യാപകന്‍ ബല്‍രാജിനെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിന് പിന്നാലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഹോംവര്‍ക്ക് ചെയ്തില്ലെന്ന് പറഞ്ഞ് ക്ലാസില്‍ വച്ച് അധ്യാപകന്‍ പെണ്‍കുട്ടിയുടെ കൈപത്തിക്ക് മുകള്‍ ഭാഗത്തായി ചൂരല്‍കൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ് കുട്ടിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് പരാതി.അടിച്ചതിന് ശേഷവും അധ്യാപകന്‍ കുട്ടിയെകൊണ്ട് ബോര്‍ഡില്‍ എഴുതിപ്പിച്ചു.Also Readപയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവ്; അനസ്‌തേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചുകൈ വീര്‍ത്തുവരുന്നത് കണ്ടതോടെയാണ് അടിച്ച അധ്യാപകനും പ്രധാനാധ്യാപകനും ചേര്‍ന്ന് വീട്ടിലേക്ക് വിളിച്ച് വിവരം അറിയിച്ചത്. അഞ്ചാം ക്ലാസുകാരിയെ അടിച്ചു പരുക്കേല്‍പ്പിച്ച അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവരുന്നുണ്ട്. അടി കിട്ടിയ വിദ്യാര്‍ത്ഥിനിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനില്‍ നിന്ന് അടിയേറ്റിരുന്നു.Content Highlights:A fifth-standard student’s hand was fractured after being beaten by a teacher at MSMHS School in Kallingaparamba, Kalpakanchery. The teacher, Balraj, committed the assault over incomplete homework and forced the child to write on the board afterward. He has been arrested as more complaints surface.