ഐടി, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ് മേഖലകളിലെ തൊഴിൽസാധ്യതകൾ പരിചയപ്പെടുത്തി കമ്പ്യൂട്രോണിൽ വർക്ക്‌ഷോപ്പ്

Wait 5 sec.

ഇത് സാങ്കേതിക വിദ്യയുടെ കാലമാണ്. എ ഐ സമാനതകളില്ലാതെ വികസിക്കുകയാണ്. അതുകൊണ്ട് തന്നെ പുതിയ സാധ്യതകളെല്ലാം എ ഐയിലാണ്. ആ രം​ഗത്ത് ശോഭിക്കാൻ താത്പര്യമുള്ളവർക്ക് ഒരു സുവർണാവസരമാണ് ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്. ഐ.ടി., ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ് മേഖലകളിൽ വർധിച്ചുവരുന്ന തൊഴിൽസാധ്യതകളും നൈപുണ്യ വികസനത്തിനുള്ള പുതിയ അവസരങ്ങളും പരിചയപ്പെടുത്തുന്നതിനായി കമ്പ്യൂട്രോൺ ട്രെയിനിങ് സൊല്യൂഷൻസ് ജൂലൈ 13-ന് (തിങ്കളാഴ്ച) രാവിലെ 10 മണിക്ക് സ്ഥാപനത്തിന്റെ തിരുവനന്തപുരം കേന്ദ്രത്തിൽ സൗജന്യ കരിയർ വർക്ക്‌ഷോപ്പും പ്രീ-ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിക്കുന്നു.ഐ.ടി., ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്: ജെൻ Zയുടെ കരിയർ ലോകം” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന പരിപാടി കമ്പ്യൂട്രോൺ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷാക്കിർ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്യും. കമ്പ്യൂട്രോൺ ട്രെയിനിങ് സൊല്യൂഷൻസ് ഡയറക്ടർ റജീന ഫാത്തിമ അധ്യക്ഷത വഹിക്കും. സി.ഇ.ഒ. ഖലീൽ റഹ്മാൻ സ്വാഗതം ആശംസിക്കും. നൈപുണ്യ വികസന വിദഗ്ധനും അന്താരാഷ്ട്ര പുരസ്കാര ജേതാവും കേരളത്തിലെ ഫസ്റ്റ് ഇൻഡസ്ട്രി ഓൺ ക്യാമ്പസ് മാതൃകയുടെ ആശയശിൽപിയുമായ ഷാജിൽ അന്ത്രു മുഖ്യപ്രഭാഷണം നടത്തും.Also read: മെസേജിങ്‌ ആപ്പുകൾക്ക് ഏകീകൃത ചട്ടങ്ങൾ നടപ്പിലാക്കാൻ കേന്ദ്രം; ആലോചന തുടങ്ങിഎ ഐ യുഗത്തിൽ രൂപംകൊള്ളുന്ന പുതിയ തൊഴിൽമേഖലകൾ, വ്യവസായം ആവശ്യപ്പെടുന്ന നൈപുണ്യങ്ങൾ, ഐ.ടി., ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ് മേഖലകളിലെ കരിയർ സാധ്യതകൾ എന്നിവ അദ്ദേഹം വിശദീകരിക്കും. പരിപാടിയുടെ ഭാഗമായി ഡിപ്ലോമ ഇൻ സ്മാർട്ട് ടെക്നോളജി (ലാപ്ടോപ് ആൻ്റ് സ്മാർട്ട് ഫോൺ റിപ്പെയറിങ്) കോഴ്സിന്റെ വിശദമായ പരിചയപ്പെടുത്തലും ലാപ്‌ടോപ്പ്, സ്മാർട്ട്ഫോൺ റിപ്പയറിംഗിന്റെ സൗജന്യ തത്സമയ പ്രായോഗിക ഡെമോയും സംഘടിപ്പിക്കും. വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും രക്ഷിതാക്കൾക്കും പരിപാടിയിൽ പങ്കെടുക്കാം. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 98952 84557 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.The post ഐടി, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ് മേഖലകളിലെ തൊഴിൽസാധ്യതകൾ പരിചയപ്പെടുത്തി കമ്പ്യൂട്രോണിൽ വർക്ക്‌ഷോപ്പ് appeared first on Kairali News | Kairali News Live.