തെലങ്കാനയില്‍ കൂട്ടക്കൊലപാതകം; പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ആറുപേരെ കൊന്നു

Wait 5 sec.

ഹൈദരാബാദ്| തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ഷാബാദില്‍ പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ആറുപേരെ കൊന്നു. ഇരയായ പെണ്‍കുട്ടിയെയും കുടുംബത്തെയും കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതി വീട്ടിലെത്തി ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം പ്രതി രാജ്കുമാര്‍ ഒളിവില്‍ പോയി. ഇയാളെ പിടികൂടുന്നതിനുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, മെയ് മാസത്തില്‍ യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പി. രാജ്കുമാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും അമ്മൂമ്മയെയും കൊലപ്പെടുത്തിയതായും പിന്നീട് വെള്ളിയാഴ്ച രാത്രി ഷാബാദ് മണ്ഡലില്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ വെച്ച് ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയതായും പോലീസ് പറഞ്ഞു.കൊലപാതകം നടന്ന ഉടന്‍ പ്രതി പിതാവിനെ വിളിച്ച് കുറ്റം സമ്മതിച്ചു. രണ്ട് കുടുംബങ്ങളെയും താന്‍ ഇല്ലാതാക്കിയെന്നും ജീവനൊടുക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും പിതാവിനോട് പറഞ്ഞതായി പോലീസ് വ്യക്തമാക്കി. പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താലേ മുഴുവന്‍ കാര്യവും  വ്യക്തമാകൂവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.Content Highlights:A POCSO case accused on bail murdered six people including the minor victim and her family in Telangana. The suspect identified as P Rajkumar later went home and killed his wife and two children before fleeing. Police have launched a massive manhunt to capture the absconding killer.