മെഡിക്കല്‍ കോളേജുകളുൾപ്പെടെ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുന്ന പൊതിച്ചോർ വിതരണത്തെ പരിഹസിച്ച നിലപാടിൽ മലക്കം മറിഞ്ഞ് ജി സുധാകരൻ എംഎൽഎ. പ്രസ്താവനയ്ക്കെതിരെ വ്യാപമായി വിമർശനവും പ്രതിഷേധവും ഉയർന്നതോടെയാണ് മലക്കംമറിച്ചിൽ. ഭക്ഷണം മെഡിക്കൽ കോളേജുകൾക്ക് പുറത്തു കൊടുക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നും ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ലെന്നുമാണ് പുതിയ വാദം.തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും ജി സുധാകരൻ അവകാശപ്പെട്ടു. എന്നാൽ മെഡിക്കൽ കോളേജുകളിലെ ഭക്ഷണ വിതരണം തടയണമെന്നയായിരുന്നു കഴിഞ്ഞ ദിവസം ജി സുധാകരൻ പറഞ്ഞത്. ഇതിന്റെ വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. ഭക്ഷണ വിതരണം നടത്തേണ്ടത് സർക്കാർ ആണെന്നും എംഎൽഎ പറഞ്ഞിരുന്നു. പിന്നാലെ രൂക്ഷവിമർശനമാണ് ജി സുധാകരനെതിരെ ഉയർന്നത്.ALSO READ: കള്ളാടി ദുരന്തബാധിതരെ തിരിഞ്ഞുനോക്കാതെ സർക്കാർ; ക്യാമ്പിൽ പ്രാഥമിക സൗകര്യമില്ല, വസ്ത്രംപോലും ലഭ്യമാക്കിയില്ലഡിവൈഎഫ്ഐ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മാത്രം പ്രതിദിനം നാൽപ്പതിനായിരത്തിലധികം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ മാത്രം രോഗികളും കൂട്ടിരിപ്പുകാരുമടക്കം രണ്ടായിരത്തി അഞ്ഞൂറിലധികം (2,500) പാവപ്പെട്ടവരാണ് ഉച്ചഭക്ഷണത്തിനായി ഡിവൈഎഫ്ഐയെ ആശ്രയിക്കുന്നുണ്ട്. “പാവപ്പെട്ടവരുടെ അന്നം മുടക്കി ആകരുത് ജി സുധാകരൻ” എന്ന് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവേൽ പ്രതികരിച്ചിരുന്നു.The post ‘ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ല’; പ്രതിഷേധം ഉയർന്നതോടെ നിലപാടിൽ മലക്കംമറിഞ്ഞ് ജി സുധാകരൻ appeared first on Kairali News | Kairali News Live.