വിഴിഞ്ഞം കരാർ ലംഘനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി മുൻ വ്യവസായിക വകുപ്പ് മന്ത്രി പി രാജീവ്. വിഴിഞ്ഞത്ത് കരാർ ലംഘനം ഉണ്ടായി അത് പരിഹരിക്കാൻ ആണ് മുഖ്യമന്ത്രി സ്റ്റേറ്റ്മാൻ ഷിപ്പ് കാണിക്കേണ്ടതെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.പലതിലും മുഖ്യമന്ത്രിക്ക് തിടുക്കം അതിലാണ് ആളുകൾക്ക് സംശയം. തൂത്തുക്കുടിയിൽ ടെർമിനലിൽ എംഎസിക്ക് പങ്കാളിത്തമുള്ളത് പുറത്ത് കൊണ്ടുവന്നത് മാധ്യമങ്ങളാണെന്നും പി രാജീവ് പറഞ്ഞു.also read; ഭരണത്തിലെത്തി ഇതുവരെ തിരുത്തലുകളുടെ ഘോഷയാത്ര, തിരുത്താൻ വേണ്ടി തെറ്റ് ചെയ്യണോ? : മുഹമ്മദ് റിയാസ് എംഎൽഎകരാറിലെ 5 (9) വ്യവസ്ഥ പ്രകാരം 250 കിലോമീറ്റർ ചുറ്റളവിനുള്ളിൽ മറ്റൊരു തുറമുഖത്തും ഓഹരി ഉണ്ടാകാൻ പാടില്ല. വിഴിഞ്ഞത്തു നിന്ന് തൂത്തുക്കുടിയിലേക്ക് 203 കിലോമീറ്റർ മാത്രമാണ് ദൂരം. മുൻകൂട്ടി അനുമതി വാങ്ങാതെ ഓഹരി കൈമാറിയതും കരാർ ലംഘനം.മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയും ഓഹരി വിൽപ്പനയും തമ്മിൽ ബന്ധമുണ്ടോ?മുഖ്യമന്ത്രി പുകമറയിൽ നിൽക്കാൻ പാടില്ല.ഒരു വിശദീകരണവും നൽകാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.മുഖ്യമന്ത്രിയുടെ മൗനത്തിൽ ദുരൂഹതയുണ്ടെന്നും പി രാജീവ് പറഞ്ഞു.The post വിഴിഞ്ഞത്തെ കരാർ ലംഘനം പരിഹരിക്കാനാണ് മുഖ്യമന്ത്രി സ്റ്റേറ്റ്മാൻഷിപ്പ് കാണിക്കേണ്ടത്; പി രാജീവ് appeared first on Kairali News | Kairali News Live.