ഇടുക്കി കഞ്ഞിക്കുഴിയിൽ ആദിവാസി യുവാവ് അജീഷിന്റെ ജെസിബി വനം വകുപ്പ് പിടിച്ച സംഭവത്തിൽ വനം വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. മന്ത്രിക്ക് ജനങ്ങളുടെ പ്രശ്നങ്ങളോട് പരിഹാസമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.ഉദ്യോഗസ്ഥർ നൽകുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രി ഷിബു ബേബി ജോൺ പ്രവർത്തിക്കുന്നത്. മന്ത്രിക്ക് ജനങ്ങളുടെ പ്രശ്നങ്ങളോട് പരിഹാസമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സമാന്തര സർക്കാരായി മാറി.ALSO READ: കൈരളി ന്യൂസ് മാധ്യമപ്രവർത്തകൻ ഷാജഹാനെ ‘വർഗീയവാദി’യെന്ന് വിളിച്ച് ജി സുധാകരൻകേസ് ഏത് കാലത്ത് എടുത്തു എന്നതല്ല, അജീഷിന് നീതി കിട്ടിയോ എന്നതാണ് മന്ത്രി പരിശോധിക്കേണ്ടത്. കഞ്ഞിക്കുഴി പഞ്ചായത്തിൽ വന വിസ്തൃതി കൂട്ടാൻ വനം വകുപ്പ് ശ്രമിക്കുകയാണെന്നും സി വി വർഗീസ് ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിലും അജീഷിന്റെ വിഷയം എത്തിക്കുമെന്ന് പറഞ്ഞ സിപിഐഎം ജില്ലാ സെക്രട്ടറി ഈ മാസം പതിനാറാം തീയതി ഫോറസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും എന്നും അറിയിച്ചു.The post ഇടുക്കിയിൽ ആദിവാസി യുവാവിന്റെ ജെസിബി വനംവകുപ്പ് പിടിച്ച സംഭവം; മന്ത്രിക്ക് ജനങ്ങളുടെ പ്രശ്നങ്ങളോട് പരിഹാസമെന്ന് സി വി വർഗീസ് appeared first on Kairali News | Kairali News Live.