ചെലവ് ചുരുക്കലിനെ കുറിച്ച് പറയുന്നവർ സ്വന്തക്കാരെ നിയമിക്കാനുള്ള ശ്രമത്തിൽ, ചട്ടങ്ങൾ പാലിക്കാതെ പ്ലീഡർമാരുടെ നിയമനം: പി രാജീവ്

Wait 5 sec.

യുഡിഎഫ് സർക്കാരിന്റെ വഴിവിട്ട നിയമനങ്ങളിൽ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി പി രാജീവ്. സീനിയർ കൗൺസിലറെ നിയമിക്കാനുള്ള തീരുമാനത്തിന് എതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇല്ലാത്ത തസ്തികയുണ്ടാക്കിയാണ് നിയമനമെന്നും സ്വന്തം ആൾക്കാരെ തിരുകികയറ്റാനാണ് ഈ നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു.ചെലവ് ചുരുക്കലിനെ കുറിച്ച് പറയുന്ന സർക്കാരാണ് ഇതൊക്കെ ചെയ്യുന്നത്. സ്വന്തക്കാരെ നിയമിക്കാനുള്ള ശ്രമം ആണിത്. പ്ലീഡർമാരുടെ നിയമനത്തിൽ ചട്ടങ്ങൾ ഒന്നും പാലിക്കുന്നില്ല. ഇത് ഏറെ ഗൗരവതരമാണ്.ALSO READ: കള്ളാടി ദുരന്തബാധിതരെ തിരിഞ്ഞുനോക്കാതെ സർക്കാർ; ക്യാമ്പിൽ പ്രാഥമിക സൗകര്യമില്ല, വസ്ത്രംപോലും ലഭ്യമാക്കിയില്ലചെലവ് ചുരുക്കൽ എന്ന് പറയുന്നവർ തന്നെ പുതിയ നിയമനങ്ങൾ നടത്തുന്നു. താല്പര്യമുള്ളവരെ നിയമിക്കുകയാണ് സർക്കാർ. ഇതിനായി മാനദണ്ഡങ്ങൾ പാലിക്കാതെ തസ്തികകൾ സൃഷ്ടിക്കുന്നു.ചെലവ് അധികമാണ് എന്ന് പറഞ്ഞാണ് പ്രതിപക്ഷത്തിരുന്നപ്പോൾ അവർ ഞങ്ങളെ വിമർശിച്ചിരുന്നത്. പക്ഷേ ഇടതുപക്ഷ സർക്കാർ സാമ്പത്തിക സ്ഥിതി പരിഗണിച്ച് യാഥാർത്ഥ്യ ബോധ്യത്തോടെയാണ് പോസ്റ്റുകൾ സൃഷ്ടിച്ചിരുന്നതെന്നും പി രാജീവ് വ്യക്തമാക്കി.The post ചെലവ് ചുരുക്കലിനെ കുറിച്ച് പറയുന്നവർ സ്വന്തക്കാരെ നിയമിക്കാനുള്ള ശ്രമത്തിൽ, ചട്ടങ്ങൾ പാലിക്കാതെ പ്ലീഡർമാരുടെ നിയമനം: പി രാജീവ് appeared first on Kairali News | Kairali News Live.