ലോകകപ്പ് ആവേശം അതിന്റെ അവസാന ലാപ്പിനോട് അടുക്കുകയാണ്. ആരാണ് ആ കപ്പ് ഉയർത്തുക എന്നാണ് ഇപ്പോൾ എല്ലാവരും ആവേശത്തോടെ കാത്തിരിക്കുന്നത്. ജൂലൈ 19-ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ആണ് ലോകകപ്പ് ഫൈനൽ മത്സരം നടക്കുക. ഇപ്പോൾ വീണ്ടും മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുകയാണ് ഫിഫ. 1,200-ഓളം പുതിയ ടിക്കറ്റുകൾ കൂടിയാണ് വിൽപ്പനയ്‌ക്കെത്തിച്ചത്.നേരത്തെ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നതായി അറിയിച്ചിരുന്ന ഫിഫ, വെള്ളിയാഴ്ചയാണ് ടിക്കറ്റുകൾ ലഭ്യമാക്കിയത്. ഇന്നലെ മുതൽ 1,178 ‘രണ്ടാം കാറ്റഗറി’ ടിക്കറ്റുകൾ 5 സെക്‌ഷനുകളിലായി വെബ്സൈറ്റിൽ ലഭ്യമാണ്. 7 ലക്ഷത്തിലധികം രൂപയാണ് ടിക്കറ്റ് വില. 68 ‘ഒന്നാം കാറ്റഗറി’ ടിക്കറ്റുകളും ലോഞ്ച് സെക്‌ഷനിലെ ടിക്കറ്റുകളും ലഭ്യമാണ്.ALSO READ: ‘കളിക്കാനാഗ്രഹിക്കുന്നിടത്തോളം മെസ്സി തന്നെയായിരിക്കും മികച്ച താരം, പ്രായം ഒരു പ്രശ്നമേയല്ല’: സ്കലോണിസ്റ്റേഡിയത്തിലെ ടോപ്പ് ഡെക്കിലെ അഞ്ച് വിവിധ സെക്ഷനുകളിലായാണ് ഈ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ, കൂടുതൽ പ്രീമിയം അനുഭവം ആഗ്രഹിക്കുന്നവർക്കായി ലോവർ ഡെക്കിൽ 19,995 മുതൽ 32,970 ഡോളർ വരെ വിലയുള്ള കാറ്റഗറി 1 ടിക്കറ്റുകളും ലഭ്യമാണ്. പെട്ടെന്ന് കൂടുതൽ ടിക്കറ്റുകൾ എത്തിച്ചതിൽ ഫിഫ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ഫൈനൽ മത്സരത്തിലെ ടിക്കറ്റുകൾക്ക് ഒപ്പം തന്നെ ശനിയാഴ്ച കാൻസാസ് സിറ്റിയിൽ നടക്കുന്ന അർജന്റീന-സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകളും വിൽപ്പനയിലുണ്ട്. 1,600 മുതൽ 3,995 ഡോളർ വരെയാണ് നിരക്ക്.The post തീർന്നിട്ടില്ല ! ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ വീണ്ടും വിൽപനയ്ക്ക് വച്ച് ഫിഫ appeared first on Kairali News | Kairali News Live.