എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ്; അരീക്കോട് ജേതാക്കള്‍

Wait 5 sec.

പെരിന്തല്‍മണ്ണ| പെരിന്തല്‍മണ്ണയില്‍ വെച്ച് നടന്ന 33ാമത് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവില്‍ 693 പോയിന്റുകള്‍ നേടി അരീക്കോട് ഡിവിഷന്‍ ജേതാക്കളായി. ഇഞ്ചോടിഞ്ച് പോരാടി676, 672 പോയിന്റുകള്‍ സ്വന്തമാക്കിയ പുളിക്കല്‍, മഞ്ചേരി വെസ്റ്റ് ഡിവിഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.28 പോയിന്റ് നേടി പുളിക്കല്‍ ഡിവിഷനിലെ സിറാജുല്‍ അന്‍വറും മഞ്ചേരി വെസ്റ്റ് ഡിവിഷനിലെ അഹ്മദ് സുഫിയാനും കലാപ്രതിഭകളായും അരീക്കോട് ഡിവിഷനിലെ സ്വാബിര്‍ ജമീല്‍ 32 പോയിന്റ് നേടി സര്‍ഗപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.സമാപന സെഷന്‍ സമസ്ത സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുശ്താഖ് സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അനുമോദന പ്രഭാഷണം നടത്തി.മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍, കെ കെ എസ് തങ്ങള്‍ പെരിന്തല്‍മണ്ണ, മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ഹൈദ്രോസി, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍, സികെഎം ശാഫി സഖാഫി, യൂസുഫലി സഖാഫി മൂത്തേടം, ടികെഎം റമീസ്, സഫ്വാന്‍ മുതീരി, ശാഫി വെങ്ങാട്, റാഷിദ് മൂര്‍ക്കനാട് സംസാരിച്ചു.Content Highlights:Areacode division won the 33rd SSF Malappuram East District Sahithyotsav held at Perinthalmanna with 693 points. Pulikkal and Manjeri West divisions secured the second and third positions respectively. Samastha Secretary Sayyid Ibraheemul Khaleel Al Bukhari inaugurated the concluding session.