വിഖ്യാത ഗായിക എസ് ജാനകിക്ക് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അന്തിമോപചാരം അർപ്പിച്ചു. മൈസൂർ മഹാരാജാ ഗ്രൗണ്ടിൽ നടന്ന പൊതു ദർശന ചടങ്ങിൽ എത്തിയാണ് റോജി എം ജോൺ പുഷ്പചക്രം സമർപ്പിച്ചത്.തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകിയെന്ന് റോജി എം ജോൺ അനുശോചിച്ചു. ഭാഷകളുടെ അതിരുകൾ മറികടന്ന് സംഗീതത്തിന് അവർ നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു.ഇന്നലെ രാത്രിയാണ് അപ്പോളോ ബിജിഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ എസ് ജാനകി അന്തരിച്ചത്. ദശകങ്ങളോളം ദക്ഷിണേന്ത്യൻ സിനിമാ സംഗീത ലോകത്തെ വിസ്മയിപ്പിച്ച അവരുടെ വിയോഗം സംഗീത പ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളിൽ പാടിയ എസ് ജാനകിയെ ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നാണ് വിളിക്കുന്നത്.The post ജാനകിയമ്മക്ക് കേരളത്തിൻ്റെ ആദരം; അന്തിമോപചാരം അർപ്പിച്ച് റോജി എം ജോൺ appeared first on Kairali News | Kairali News Live.