ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട നൽകി സംഗീതലോകം. ജനസാഗരത്തിന്റെ സാന്നിധ്യത്തിൽ ജാനകിയമ്മയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഔദ്യോഗിക ബഹുമതികളോടെയാണ് ദക്ഷിണേന്ത്യയുടെ വാനമ്പാടി എസ് ജാനകി വിട വാങ്ങുന്നത്.മൈസൂരുവിലെ കനിയനഹുണ്ട ഫാം ഹൗസിലായിരുന്നു സംസ്കാരം. രാവിലെ 8.30ഓടെ മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പൊതുദർശനം ആരംഭിച്ചു. നിരവധി ആളുകളാണ് ഗാനകോകിലത്തെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത്.also read; എസ് ജാനകി അന്ന് പത്മഭൂഷണ്‍ നിരസിച്ചത് എന്തിനാണെന്ന് അറിയാമോ?ഇന്നലെ രാത്രിയാണ് അപ്പോളോ ബിജിഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ എസ് ജാനകി അന്തരിച്ചത്. ദശകങ്ങളോളം ദക്ഷിണേന്ത്യൻ സിനിമാ സംഗീത ലോകത്തെ വിസ്മയിപ്പിച്ച അവരുടെ വിയോഗം സംഗീത പ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളിൽ പാടിയ എസ് ജാനകിയെ ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നാണ് വിളിക്കുന്നത്. 1957 ൽ “വിധിയിൻ വിളൈയാട്ട്” എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടാണ് ജാനകിയമ്മ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്.The post നിലയ്ക്കുന്നില്ല ആ സ്വരമാധുരി; ജാനകിയമ്മ മടങ്ങി, സംസ്കാരം പൂർത്തിയായി appeared first on Kairali News | Kairali News Live.