അർജന്റീനയുടെ വിജയാഘോഷം; പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈവിരലുകൾ അറ്റു

Wait 5 sec.

അർജന്റീനയുടെ സെമി വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിച്ച യുവാവിന്റെ കൈയ്ക്ക് പരിക്കേറ്റു. കോഴിക്കോട് ചക്കുംകടവ് സ്വദേശിയായ മുഹമ്മദ്‌ സഹദിന്റെ വിരലാണ് പടക്കം പൊട്ടി തെറിച്ച് അറ്റു പോയത് . ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അബദ്ധത്തിൽ പടക്കം കൈയിലിരുന്ന് പൊട്ടുകയായിരുന്നു. അപകടത്തിൽ സഹദിന്റെ ഇടതുകൈയിലെ ചെറുവിരലും മോതിരവിരലും പൂർണ്ണമായും നടുവിരലിന്റെ പകുതിയും നഷ്ടമായിട്ടുണ്ട്. സഹദിന്റെ ഇരു കൈകളിലപും പടക്കമുണ്ടായിരുന്നു. ഇതിൽ വലതു കൈയിലെ പടക്കം എറിയുന്നതിനിടയിൽ ഇടതുകൈയിലെ പടക്കത്തിന് അബദ്ധത്തിൽ തീപിടിക്കുകയായിരുന്നുalso read; വടക്കാഞ്ചേരിയിൽ രോ​ഗിയുമായി പോയ ആംബുലൻസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; മൂന്ന് പേർക്ക് പരുക്ക്content summary: A football celebration turned tragic in Kozhikode after a young man suffered severe hand injuries while bursting firecrackers to celebrate Argentina’s victory. The incident occurred at Chakkumkadavu, where Mohammed Sahad was accidentally holding firecrackers in both hands.The post അർജന്റീനയുടെ വിജയാഘോഷം; പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈവിരലുകൾ അറ്റു appeared first on Kairali News | Kairali News Live.