വടക്കാഞ്ചേരിയിൽ രോ​ഗിയുമായി പോയ ആംബുലൻസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; മൂന്ന് പേർക്ക് പരുക്ക്

Wait 5 sec.

തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിയന്ത്രണംവിട്ട ആംബുലൻസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം. കാഞ്ഞിരക്കോട് ദേവസ്വം ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്.വരവൂരിൽ നിന്ന് കുഴഞ്ഞു വീണ രോ​ഗിയേയും കൊണ്ട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വരുന്നതിനിടയാണ് അപകടം. ആംബുലൻസിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായ അപകടത്തിൽ രോഗിയോടൊപ്പം ഉണ്ടായിരുന്ന ഒരു സ്ത്രീക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.The post വടക്കാഞ്ചേരിയിൽ രോ​ഗിയുമായി പോയ ആംബുലൻസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; മൂന്ന് പേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.