വിഖ്യാത ഗായിക എസ് ജാനകിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

Wait 5 sec.

മൈസൂരു| വിഖ്യാത പിന്നണി  ഗായിക എസ് ജാനകിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂർത്തിയായി. മൈസൂരുവിലെ കനിയനഹുണ്ഡി നവീന്‍ ഫാമില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ചെറുമകൾ അപ്സര വൈദ്യുലയാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ പ്രമുഖരും സംഗീതലോകത്തെ നിരവധി പ്രമുഖരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഗായികമാരായ കെ എസ് ചിത്ര, സുജാത എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ജാനകിയമ്മയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.ഇന്ന് രാവിലെ മുതല്‍ മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് പ്രിയഗായികയെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.ജാനകിയമ്മയുടെ ഏകമകനും പ്രശസ്ത നര്‍ത്തകനുമായ മുരളീകൃഷ്ണ നേരത്തെ 65-ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കുച്ചിപ്പുടി നര്‍ത്തകി ഉമയാണ് മുരളീകൃഷ്ണയുടെ ഭാര്യ. സംഗീതലോകത്തിന് നികത്താനാകാത്ത നഷ്ടം സമ്മാനിച്ച ജാനകിയമ്മയുടെ വേര്‍പാടില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.Content Highlights: The funeral of legendary playback singer S Janaki was completed with official state honours at Naveen Farm in Mysuru. Her granddaughter Apsara Vydyula performed the final rites in the presence of prominent personalities from the South Indian film and music industries. Earlier, thousands of fans gathered at the Maharaja’s College Grounds to pay their last respects to the iconic singer.