1419.ബാലൻ

Wait 5 sec.

🔹1419.  ബാലൻLanguage : മലയാളം ഴോണർ   : Drama/Thriller RATING     : 3/5 സിനിമ സംവിധായകരുടെ കയ്യിൽ ഭദ്രമാണെന്ന് വിശ്വസിപ്പിക്കുന്ന ഇക്കാലത്തെ പ്രധാന പേരുകളിൽ ഒന്നാണ് ചിദംബരം. മഞ്ഞുമ്മൽ ബോയ്സിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന അടുത്തൊരു സിനിമയ്ക്ക് സ്വാഭാവികമായും ഉണ്ടാവുന്ന പ്രതീക്ഷയോടെ തന്നെയാണ് ബാലന് കാത്തിരുന്നതും കാണാനിരുന്നതും. എന്നാൽ, സ്വാഭാവികതയുടെ അതിസൗന്ദര്യം പ്രതീക്ഷിച്ചിടത്ത്, സോഷ്യൽ മീഡിയയിൽ മാത്രം പീക്ക്💯 പടമായി ഒതുങ്ങുന്ന ഒരനുഭവമാണ് ബാലൻ എന്നിലെ പ്രേക്ഷകന് നൽകിയത്.ഒരു കൊലപാതക കേസിൽ ജയിലിൽ ആകുന്ന സ്ത്രീയും അവർക്ക് അവിടെ നിന്നും ജനിക്കുന്ന മകനും ശിക്ഷാ കാലാവധിക്ക് ശേഷം അവർ പുറത്തിറങ്ങുന്നതും തുടർന്ന് പല പേരുകളിൽ പല കഥകളിൽ ജീവിതം നയിക്കുന്നതും, ആ യാത്രയിൽ കണ്ടുമുട്ടുന്ന ജീവിതങ്ങളും അത് അവരെ എത്തിക്കുന്ന സാഹചര്യങ്ങളുമാണ് സംവിധായകൻ സ്ക്രീനിൽ പറയാൻ ശ്രമിച്ചത്. പ്രധാന കഥാപാത്രമായ സ്ത്രീയോട് അടുത്തു നിൽക്കാനോ അടുപ്പം കാണിക്കാനോ പ്രേക്ഷകന് തോന്നാത്ത വിധം ക്രിമിനൽ മൈൻഡ് ആണ് അവർക്ക്, അങ്ങനെ ഒരാളുടെ മാനസികാവസ്ഥയിൽ ഊന്നി കഥ പറയുന്നിടത്ത് ഒരു പുതുമയുണ്ടെങ്കിലും,  പലയിടത്തും പരിപാടി പാളുന്നുണ്ട്. റിലീസ് ദിവസം മുതൽ, ഈ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അതിഭീകര അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് പറയുകയാണ്, ടെക്നിക്കലി ബ്രില്ല്യന്റായ ഒരു ശരാശരി സിനിമക്കപ്പുറം മറ്റൊന്നും തോന്നിപ്പിക്കാത്ത കാഴ്ചയാണ് ബാലൻ. നല്ലൊരു ആദ്യപകുതിയും, താരതമ്യേന താഴോട്ടുപോയ ബാക്കിയും ടോവിനോയുടെ ചേരാത്ത കുപ്പായവും ഇതെന്തു കുന്തം എന്ന് തോന്നിപ്പിച്ച ക്ലൈമാക്സും ചിദംബരത്തിലെ സംവിധായകന്റെ  സൂക്ഷ്മതയും ശില്പ ഭദ്രതയും അനുഭവിക്കാൻ ടിക്കറ്റ് എടുത്ത എന്നിലെ സിനിമാസ്വാദകന് നിരാശയാണ് നൽകിയത്. പെർഫോമൻസിൽ, രണ്ടു പ്രായത്തിൽ വന്ന കുട്ടികളും, അമ്മയുടെ കഥാപാത്രവും ആദ്യ പടത്തിന്റെ പതർച്ചകൾ ഏതുമില്ലാതെ സ്വാഭാവികമായും നിറഞ്ഞാടിയിട്ടുണ്ട്.  കണ്ടുതീരുമ്പോൾ, അവരുടെ ജീവിതത്തിന് ഇങ്ങനെ ഒരു യാത്ര നിർബന്ധമായിരുന്നോ എന്ന ചോദ്യവും, ആ അമ്മ മകനുവേണ്ടി കാത്തിരിപ്പല്ലാതെ മറ്റൊന്നും ചെയ്യാത്തിടത്ത് കണ്ടതത്രയും വെറുമൊരു കെട്ടു കാഴ്ചയിലേക്ക് മാറിപ്പോകുന്ന ജീവനില്ലാത്ത ഒരു എഴുത്തായി മാറുന്നതും, ക്ലൈമാക്സിലെ പരക്കംപാച്ചിലിൽ ടോവിനോയുടെ കഥാപാത്രത്തിലൂടെ സത്യമറിയുമ്പോൾ നേരത്തെ പറഞ്ഞ സ്വാഭാവികത നഷ്ടപ്പെട്ട് അസ്വഭാവികതയുടെ കൂടു തേടി ബാലൻ പുതിയ യാത്ര തുടങ്ങുന്നു.ചിദംബരത്തിനൊപ്പം  ജിത്തു മാധവന്റെ എഴുത്തും, ഷൈജു ഗാലിദിന്റെ ക്യാമറയും, വിവേക് ഹർഷന്റെ എഡിറ്റും സുഷിൻ ശ്യാമിന്റെ സംഗീതവും ഈ സിനിമയുടെ ഹൂക് പോയിന്റുകളാണ്. ഒരു മോശം സിനിമ എന്നല്ല, തരക്കേടില്ലാത്ത സിനിമ തന്നെയാണ് ബാലൻ... എന്നാൽ ആദ്യ ദിവസങ്ങളിലെ "Wammaale ithaanda cinema" മൂഡിലുള്ള പീക്കെഴുത്ത്‌ ഇവിടെ അർഹിക്കുന്നില്ല എന്നൊരനുഭവമാണ് എന്നിൽ ഉണ്ടാക്കിയത്. എന്റെ റേറ്റിംഗ്  : അഞ്ചിൽ മൂന്ന് 👍⚠️ കുറ്റകൃത്യങ്ങളെ ഗ്ലോറിഫൈ ചെയ്യുന്നില്ലെങ്കിലും പടം മൊത്തം പറയുന്ന കണ്ടെന്റും കഥാപാത്രങ്ങളും കുറച്ച് അല്പം ഡാർക്കാണ്... സൊ, ചെറിയ കുട്ടികൾക്ക് അത്ര ദഹിചെന്ന് വരില്ല.ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക..-YaduEZr NEXT - #THE FURIOUS