ബഹ്റൈനിലെ ആതുരസേവന രംഗത്തിന്റെ ജനകീയ മുഖവും പ്രവാസികളുടെ പ്രിയ ഡോക്ടറുമായിരുന്ന ഡോ. പി. വി. ചെറിയനെ അനുസ്മരിച്ച് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ (PAPA)യുടെ ആഭിമുഖ്യത്തിൽ അനുശോധന യോഗം സംഘടിപ്പിച്ചു. അതില്യ Aura Arts Center-ൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു ദേവാഞ്ജനം അധ്യക്ഷത വഹിച്ചു. സെക്രട്ടറിയുടെ അഭാവത്തിൽ ജോയിന്റ് സെക്രട്ടറി സിജി തോമസ് പരിപാടികൾ നിയന്ത്രിച്ചു.ഡോ. പി. വി. ചെറിയന്റെ ആതുരസേവനവും മാനവിക മൂല്യങ്ങളും പ്രവാസി സമൂഹത്തിനായി അദ്ദേഹം നൽകിയ നിസ്വാർത്ഥ സേവനങ്ങളും അനുസ്മരിച്ച് സുഭാഷ് തോമസ് ശ്രദ്ധേയമായ അനുസ്മരണ പ്രഭാഷണം നടത്തി.ചടങ്ങിൽ രക്ഷാധികാരി വർഗീസ് മോഡിയിൽ , ട്രഷറർ വിനീത് വിപി,വൈസ് പ്രസിഡൻറ് മോൻസി ബാബു, ജോയിൻ്റ് ട്രഷറർ അനിൽ കുമാർ, ലേഡീസ് വിംഗ് സെക്രട്ടറി ലിബി ജെയ്സൺ, ഓഡിറ്റർ ഫിന്നി എബ്രഹാം, ജനറൽ കൺവീനർ ബിബിൻ മാടത്തേത്, മെഡിക്കൽ കോർഡിനേറ്റർ റോബിൻ ജോർജ് , അഞ്ചു വിഷ്ണു , മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജു നായർ, എൻ്റർടെയ്ൻമെൻ്റ് സെക്രട്ടറി ബിജിൻ , ,സീനിയർ എക്സിക്യൂട്ടീവ് അംഗം ഷീലു വർഗീസ് , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ സിമിലിയ, നൗഫൽ , ബിനു കോന്നി, ജെയ്സൺ വർഗീസ്, ശ്രീജിത്ത് നായർ,സജീഷ് പന്തളം, എന്നിവർ പങ്കെടുത്തു ഡോ. ചെറിയാന് ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ വേർപാട് ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.അവസാനമായി ഡോ. പി. വി. ചെറിയന്റെ സ്മരണയ്ക്ക് പ്രാർത്ഥനയും മൗനാചരണവും നടത്തി യോഗം സമാപിച്ചു.The post പ്രവാസികളുടെ പ്രിയ ഡോക്ടർക്ക് അനുശോധനം അർപ്പിച്ച് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.