ഫിഫ ലോകകപ്പ് 2026: അമേരിക്കയെ മറികടന്ന് ബെൽജിയം; ക്വാർട്ടറിൽ എതിരാളി സ്പെയിൻ

Wait 5 sec.

ഫിഫ ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തിൽ ആതിഥേയരായ അമേരിക്കയെ തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സിയാറ്റലിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബെൽജിയത്തിന്റെ വിജയം. ക്വാർട്ടർ ഫൈനലിൽ ശനിയാഴ്ച്ച അവർ സ്പെയിനിനെ നേരിടും.ചാൾസ് ഡി കെറ്റേലെയറിന്റെ ഇരട്ടഗോളോടെ ആദ്യ പകുതിയിൽ തന്നെ ആധിപത്യം സ്ഥാപിച്ച ബെൽജിയത്തിനായി രണ്ടാം പകുതിയിൽ വനാകെണും ഇഞ്ചുറി ടൈമിൽ ലുകാകുവും ഗോളുകൾ നേടിയപ്പോൾ അമേരിക്കയുടെ ആശ്വാസഗോൾ ആദ്യ പകുതിയിൽ ടിൽമാൻ നേടി.അമേരികായുടെ പരാജയത്തോടെ ടൂർണമെന്റിന് അരങ്ങൊരുക്കിയ ആതിഥേയ രാജ്യങ്ങൾ എല്ലാം തന്നെ അവസാന എട്ടിൽ എത്താതെ പുറത്തായി. കളിയുടെ അൻപതാം മിനുട്ടിലാണ് ബെൽജിയം അക്കൗണ്ട് തുറന്നത്. ലിയാൻഡ്രോ ട്രോസാർഡിന്റെ ക്രോസ് ചാൾസ് ഡി കെറ്റേലെയർ കൃത്യമായി വലയിൽ എത്തിക്കുകയായിരുന്നു.to be updated…Belgium surpasses USA; to face Spain in the quarter-finalsThe post ഫിഫ ലോകകപ്പ് 2026: അമേരിക്കയെ മറികടന്ന് ബെൽജിയം; ക്വാർട്ടറിൽ എതിരാളി സ്പെയിൻ appeared first on Kairali News | Kairali News Live.