കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സോനം വാങ് ചുക്കിന്റെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക്

Wait 5 sec.

നീറ്റ് പരീക്ഷ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജ്യം ആവശ്യപ്പെട്ടുള്ള സോനം വാങ് ചുക്കിന്റെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക്. വലിയ ജനകീയ പിന്തുണയാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് ലഭിക്കുന്നത്. നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി കിസാൻ മോർച്ച പ്രവർത്തകർ ഇന്ന് സോനം വാങ് ചുക്കിനെ സന്ദർശിക്കും. പ്രതിപക്ഷ പാർട്ടി എം പി മാർ അടക്കം നിരവധി പേരാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി ജന്തർ മന്ദിറിൽ എത്തുന്നത്. അതേസമയം കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണയുമായി ജൂലൈ ഒമ്പതിന് രാജ്യ വ്യാപകമായി നിരാഹാര സമരത്തിന് എസ്എഫ്ഐ ആഹ്വാനം ചെയ്തിട്ടുണ്ട്.also read:ഉത്തരേന്ത്യയിൽ മഴ ശക്തം; മുംബൈയിൽ ഇന്നും റെഡ് അലേർട്ട്അതേസമയം, പത്തുദിവസത്തിനിടെ സോനം വാങ്‌ചുക്കിന്റെ ശരീരഭാരം ഏഴ്‌ കിലോയോളം കുറഞ്ഞെന്നാണ് റിപ്പോർട്ട്. സിജെപി അനിശ്ചിതകാല സമരം 17 ദിവസവും പിന്നിട്ടിരിക്കുകയാണ്. ദില്ലി പൊലീസ്‌ സമരത്തെ അടിച്ചമർത്താൻ നിരന്തരം ശ്രമിക്കുന്നു. ഞായർ രാത്രി ജന്തർമന്തറിലെ വനിതാ പ്രതിഷേധക്കാരുടെ ചിത്രങ്ങൾ പൊലീസ്‌ സമ്മതമില്ലാതെ എടുത്തതോടെ വാക്കുതർക്കമുണ്ടാകുകയായിരുന്നു.സിജെപി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കിട്ട്‌ സോനം വാങ്‌ചുക്കിനെയും വിദ്യാർഥികളെയും സന്ദർശിച്ചു. ബികെഎംയു ജനറൽ സെക്രട്ടറി ഗുൽസാർ സിങ്‌ ഗോറിയയും ഒപ്പമുണ്ടായി.The post കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സോനം വാങ് ചുക്കിന്റെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് appeared first on Kairali News | Kairali News Live.