വടകര കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; പ്രതി സുധീർ കുമാറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

Wait 5 sec.

വടകര കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻ്റിൽ കഴിയുന്ന പ്രതി ഡി സി സി ജനറൽ സെക്രട്ടറി ടി വി സുധീർ കുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി അന്വേഷണ സംഘം വടകര കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സൊസൈറ്റിയിൽ നിക്ഷേപിച്ച 22 ലക്ഷം രൂപ തിരിച്ചു കിട്ടാത്തതിനെ തുടർന്ന് ഇബ്രാഹിം ഹാജി വടകര പൊലീസിൽ നൽകിയ പരാതിയിലാണ് സുധീർ കുമാർ അറസ്‌റ്റിലായത്.also read:കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സോനം വാങ് ചുക്കിന്റെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക്കേസിലെ മുഖ്യ പ്രതി സൊസൈറ്റിയുടെ ഡയറക്ടറായിരുന്ന പേരാമ്പ്ര സ്വദേശി റിനീഷിനെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം ഇയാൾക്കായി അന്വേഷന സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ രണ്ടാം പ്രതിയായ സൊസൈറ്റി സെക്രട്ടറി പ്രീന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.The post വടകര കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; പ്രതി സുധീർ കുമാറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും appeared first on Kairali News | Kairali News Live.