ബിജെപിയിലെ ഫണ്ട്‌ തിരിമറി; ആരോപണ വിധേയരായവരെ മാറ്റിനിർത്താൻ നിർദേശം

Wait 5 sec.

ബിജെപിയിലെ ഫണ്ട്‌ തിരിമറി വിവാദത്തില്‍ നടപടിയിലേക്ക് കടന്ന് സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടറി അഞ്ജന ഉൾപ്പെടെയുള്ള ആരോപണ വിധേയരായവരെ മാറ്റിനിർത്താൻ നിർദ്ദേശം. നടപടി ആർഎസ്എസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന്. തുക തിരിച്ചടച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും നിര്‍ദേശം.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആയിരുന്നു ബിജെപിയിലെ സാമ്പത്തിക തിരിമറി ആരോപണം പുറത്തുവരുന്നത്. 140 മണ്ഡലങ്ങളിലെയും പ്രചരണത്തിനുവേണ്ടി കോടിക്കണക്കിന്‌ രൂപയുടെ ഫണ്ട്‌ കേന്ദ്രനേതൃത്വം നൽകിയെന്നാണ് വിവരം. ഫണ്ട്‌ കൈകാര്യം ചെയ്യുന്നതിന്‌ പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി അഞ്ജന ഉൾപ്പെടെയുള്ളവര്‍ക്കായിരുന്നു കമ്മിറ്റിയുടെ ചുമതല. എന്നാല്‍ തെരഞ്ഞെടുപ്പ് ക‍ഴിഞ്ഞ് നടന്ന കേന്ദ്ര നേതൃത്വത്തിന്‍റെ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തുവരുന്നത്.also read; മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച് ഡാൻസാഫ് ഉദ്യോഗസ്ഥൻ; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്കൊടികൾ ഉൾപ്പെടെ കേന്ദ്രത്തില്‍ നിന്ന് നല്‍കിയിട്ടും സംസ്ഥാന നേതൃത്വം കൊടിയുടെ പേരില്‍ വൻതുക തട്ടി. കൊടി വാങ്ങാൻ വൻതുക ചെലിവായെന്ന് കാണിച്ച് രേഖകൾ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. സംസ്ഥാന സെക്രട്ടറി അഞ്ജന നേതൃത്വത്തിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നത്. ഒന്നരക്കോടി രൂപ അഞ്ജന തിരിമറി നടത്തിയെന്നും തുടര്‍ന്ന് അഞ്ജന സ്വന്തം ബാങ്ക്‌ വായ്‌പ അടച്ചു തീര്‍ത്തതായും നേതൃത്വം കണ്ടെത്തി.തിരിമറി നടത്തിയ തുക തിരിച്ച് അടയ്ക്കും വരെ അഞ്ജനയെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് തീരുമാനം. തുക തിരിച്ചടയ്ക്കാത്ത പക്ഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും നിര്‍ദേശമുണ്ട്. ഫണ്ട് തിരിമറിയില്‍ മുതിര്‍ന്ന നേതാക്കൾക്ക് അടക്കം പങ്കുണ്ടെന്നാണ് ബിജെപിക്കുള്ളിലെ വിമര്‍ശനം.The post ബിജെപിയിലെ ഫണ്ട്‌ തിരിമറി; ആരോപണ വിധേയരായവരെ മാറ്റിനിർത്താൻ നിർദേശം appeared first on Kairali News | Kairali News Live.