അമേരിക്കൻ കമ്പനി കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. കമ്പനിയിലെ ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട നടപടി തൊഴിൽ നിയമങ്ങളുടെ ലംഘനവും തൊഴിലാളി ദ്രോഹവുമാണ്. നടപ്പിലാക്കാത്ത ലേബർ കോഡിന്റെ പേരിൽ കേരളത്തിൽ ഈ കമ്പനി നടത്തിവരുന്ന തൊഴിൽ നിഷേധത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടുകോറോ ഹെൽത്ത് കമ്പനിയിലെ കൂട്ട പിരിച്ചുവിടൽ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. അന്യായമായ തൊഴിൽ നിഷേധത്തിനെതിരെ യുഡിഎഫ് സർക്കാരും വേണ്ട നടപടികൾ കൈകൊണ്ടിട്ടില്ല. കമ്പനി ഓഫീസ് പൂട്ടി ഗർഭിണികൾ അടക്കമുള്ള ജീവനക്കാരെ പുറത്ത് നിർത്തുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. എൽഡിഎഫ് ഭരിക്കുന്ന കാലത്ത് ഇത്തരം നടപടികൾ ഒരു കമ്പനിയും ചെയ്തിട്ടില്ല. ശക്തമായ നിലപാടാണ് മുൻ എൽഡിഎഫ് സർക്കാർ ഇത്തരം കാര്യങ്ങളിൽ സ്വീകരിച്ചിരുന്നത്.also read; ബിജെപിയിലെ ഫണ്ട് തിരിമറി; ആരോപണ വിധേയരായവരെ മാറ്റിനിർത്താൻ നിർദേശംകേരളത്തിലെ യുഡിഎഫ് സർക്കാർ ഈ പ്രശ്നത്തിൽ ഇടപെടണമെന്നും തൊഴിലാളികൾക്ക് നീതി ലഭിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞദിവസം കോഴിക്കോട് ഡിവൈഎഫ്ഐയുടെയും സിഐടിയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നുThe post കോറോ ഹെൽത്തിലെ ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട നടപടി തൊഴിൽ നിയമങ്ങളുടെ ലംഘനം; സിപിഐഎം കോഴിക്കോട് appeared first on Kairali News | Kairali News Live.