തിരുവനന്തപുരം | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്‍ ചുമതലയേറ്റു. ലക്ഷദ്വീപില്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായി വിരമച്ചതിന് ശേഷം ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ച് വരവെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്.എറണാകുളം സ്വദേശിയായ എന്‍ ശേഷാദ്രിനാഥന്‍ കോഴിക്കോട് ലോ കോളജില്‍ നിന്നാണ് നിയമ ബിരുദം കരസ്ഥമാക്കിയത്. പത്ത് വര്‍ഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് അദ്ദേഹം ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്.തുടര്‍ന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, എറണാകുളം സിബിഐ കോടതി ജഡ്ജ്, ലക്ഷദ്വീപിലെ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി തുടങ്ങിയ ചമുതലകള്‍ വഹിച്ചിട്ടുണ്ട്.പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരുന്നു. എന്‍ ശേഷാദ്രിനാഥന് വ്യക്തമായ രാഷ്ട്രീയ ചായ്വുണ്ടെന്ന് ആരോപിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ഇദ്ദേഹത്തെ നിയമിക്കുന്നതിനെതിരെ തുടക്കം മുതല്‍ എതിര്‍പ്പുമായി പ്രതിപക്ഷവുമുണ്ടായിരുന്നുContent Highlights: Former District Judge N Seshadrinathan has taken charge as the new State Election Commissioner of Kerala in Thiruvananthapuram. He previously served as the Principal District and Sessions Judge in Lakshadweep and Family Court Judge in Iringalakuda. He entered the judicial service after practicing as an advocate for ten years.