മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച് ഡാൻസാഫ് ഉദ്യോഗസ്ഥൻ. മദ്യലഹരിയിൽ ആയിരുന്ന പോലീസ് ഉദ്യോഗസ്ഥർ വനിത ഓട്ടോ ഡ്രൈവറെ ഇടിച്ചിടാൻ തുടങ്ങിയതായി പരാതി. അപകടത്തിൽ നിന്ന് വനിതാ ഓട്ടോ ഡ്രൈവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.പ്രശ്നം ഗുരുതരമായതോടെ ഡാൻസാഫ് ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്ന് ഉദ്യോഗസ്ഥൻ ഇറങ്ങിയോടി. നാട്ടുകാർ ചേർന്ന ചോദ്യം ചെയ്തതോടെ ആണ് ഔദ്യോഗിക വാഹനത്തിൽ നിന്ന് ഉദ്യോഗസ്ഥൻ ഇറങ്ങിയോടിയത്. ഡ്രൈവ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനും ലഹരിയിൽ എന്നാണ് സംശയം.ജീപ്പിൽ ഉണ്ടായിരുന്നവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് ആരോപണം. ആളുകൂടി ചോദ്യംചെയ്തപ്പോഴാണ് ഒരു ഉദ്യോഗസ്ഥൻ ഓടി രക്ഷപ്പെട്ടത്. വാഹനം ഓടിച്ചയാളെ പോലീസ് എത്തി കൂട്ടിക്കൊണ്ടുപോയിThe post മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച് ഡാൻസാഫ് ഉദ്യോഗസ്ഥൻ; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് appeared first on Kairali News | Kairali News Live.