തിരുവനന്തപുരം | ഓണത്തിന് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു, ചെന്നൈ-കൊല്ലം, ബെംഗളൂരു-എറണാകുളം ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്.ചെന്നൈ സെന്‍ട്രല്‍-കൊല്ലംആഗസ്റ്റ് 13, 15, 20, 22, 27, 29, സെപ്തംബര്‍ മൂന്ന്, അഞ്ച് തിയ്യതികളിലാണ് ഈ ട്രെയിന്‍ (06117) സര്‍വീസ് നടത്തുക. രാത്രി 11.50-ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4.20-ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്തു നിന്ന് ആഗസ്റ്റ് 14, 16, 21, 23, 28, 30, സെപ്തംബര്‍ നാല്, ആറ് തീയതികളില്‍ വൈകിട്ട് 6.45-ന് തിരിച്ച് (06118) പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈ സെന്‍ട്രലിലെത്തും. ഒരു ഫസ്റ്റ് ക്ലാസ് കം എ സി ടു ടയര്‍, രണ്ട് എ സി ടു ടയര്‍ കോച്ച്, 13 സ്ലീപ്പര്‍ കോച്ച്, രണ്ട് ജനറല്‍ കോച്ച് എന്നിവയുണ്ടാകും.പെരമ്പൂര്‍, തിരുവള്ളൂര്‍, ആര്‍ക്കോണം, കാട്പാഡി, ജോലാര്‍പ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്.തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ജങ്ഷന്‍തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരുവിലേക്ക് (06093) ആഗസ്റ്റ് 12, 19, 26, സെപ്തംബര്‍ രണ്ട് എന്നീ ദിവസങ്ങളിലാണ് സര്‍വീസുള്ളത്. തിരുവനന്തപുരത്തു നിന്ന് രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി ഒമ്പതിന് മംഗളൂരുവിലെത്തും. മംഗളൂരുവില്‍ നിന്ന് ആഗസ്റ്റ് 13, 20, 27, സെപ്തംബര്‍ മൂന്ന് തീയതികളില്‍ ഉച്ചക്ക് ശേഷം 3.15-ന് തിരിച്ച് (06094) പിറ്റേന്ന് രാവിലെ 5.30-ന് തിരുവനന്തപുരം സെന്‍ട്രലിലെത്തും. വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.ബെംഗളൂരു-എറണാകുളം സ്പെഷ്യല്‍ എറണാകുളം-ബെംഗളൂരു എസ് എം വി ടി എക്സ്പ്രസ്സ് (06147)ആഗസ്റ്റ് ഒമ്പത്, 16, 23, 30, സെപ്തംബര്‍ ആറ് തീയതികളില്‍ രാത്രി 11.10-ന് എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം പകല്‍ 12.45-ന് എസ് എം വി ടിയില്‍ എത്തും. ആലുവ, തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, കുപ്പം, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.ബെംഗളൂരു എസ് എം വി ടി-എറണാകുളം എക്സ്പ്രസ്സ്ആഗസ്റ്റ് 10, 17, 24, 31 സെപ്തംബര്‍ ഏഴ് ദിവസങ്ങളില്‍ വൈകിട്ട് നാലിന് എസ് എം വി ടിയില്‍ നിന്ന് പുറപ്പെട്ട് (06148) അടുത്ത ദിവസം രാവിലെ 5.45-ന് എറണാകുളത്ത് എത്തും. കെ ആര്‍ പുരം, ബംഗാര്‍പ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും.Content Highlights:Indian Railways has announced additional special train services to accommodate the heavy passenger rush during the Onam festival season. These special trains will operate on major routes connecting Kerala to other prominent cities across the country. The move aims to provide significant relief to festival travelers securing their journey home.