കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച വിവാദമായ എന്ന ഉത്തരവ് റദ്ദാക്കി. സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തസ്തിക നിർണ്ണയത്തിനും ശമ്പള വിതരണത്തിനും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള നിർദ്ദേശമാണ് പിൻവലിച്ചത്. സ്‌കൂൾ തുറക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് താൽക്കാലിക ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയ സ്‌കൂളുകളിലെ അധ്യാപകർക്കും ജീവനക്കാർക്കും ഈ ഉത്തരവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. ഒരു വർഷത്തെ പൂർണ്ണമായ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത സ്‌കൂളുകളിൽ തസ്തിക നിർണ്ണയം നടത്താനാവില്ലെന്നും ഇവിടുത്തെ അധ്യാപകർക്ക് ജൂലൈ 15 മുതലുള്ള ശമ്പളം അനുവദിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തെ ഉത്തരവിറക്കിയിരുന്നു.ALSO READ: പുതിയ വോട്ടർമാർക്കുള്ള അപേക്ഷയിൽ മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളും നൽകണം; മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻപ്രൊവിഷണൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ നിലവിൽ ചട്ടങ്ങളില്ലാത്തതിനാൽ അവ തസ്തിക നിർണ്ണയത്തിന് പരിഗണിക്കില്ലെന്ന നിലപാടിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാൽ ഫിറ്റ്‌നസ് സംബന്ധിച്ച സർക്കാർ നിർദ്ദേശങ്ങൾ സങ്കീർണ്ണമാണെന്നും കൃത്യമായ നടപടികൾ പൂർത്തിയാക്കാൻ മതിയായ സമയം ലഭിച്ചില്ലെന്നും അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടി. കെ.ജി.പി.എസ്.എച്ച്.എ, കെ.എസ്.ടി.എ തുടങ്ങിയ സംഘടനകൾ സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് വിവാദമായ ഈ ഉത്തരവ് ഇപ്പോൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്.The post ‘ഫിറ്റ്നസ് ഇല്ലെങ്കിൽ ശമ്പളവുമില്ല’; വിവാദ സ്‌കൂൾ ഫിറ്റ്‌നസ് ഉത്തരവ് പിൻവലിച്ചു appeared first on Kairali News | Kairali News Live.