ഫിഫ ലോകപ്പ് ആവേശത്തിനൊപ്പം കൂടി മലയാളാത്തിന്റെ മഹാനടൻ മോഹൻലാലും. അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ കാണാൻ അമേരിക്കയിൽ പറന്നെത്തി പ്രിയതാരം. അമേരിക്കയിലെ കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നിന്നുള്ള താരത്തിന്റെ വീഡിയോ ഇതിനോടകം വൈറലാണ്.Lalettan at Kansas City to watch Argentina – Switzerland match #Mohanlal#Argentina#Messi@Mohanlal pic.twitter.com/ESwZB3C7ly— AKMFCWA Official (@AkmfcwaState) July 12, 20262022 ൽ ഖത്തറിൽ നടന്ന ലോകകപ്പിനായി അന്ന് ഒരു വമ്പൻ സംഗീത വീഡിയോ മോഹൻലാൽ പുറത്തിറക്കിയിരുന്നു. ആശിർവാദ് സിനിമാസ് നിർമ്മിച്ച വീഡിയോ ടി.കെ. രാജീവ് കുമാർ ആണ് സംവിധാനം ചെയ്തത്. ഹേഷാം അബ്ദുൾ വഹാബിന്റെ സംഗീതത്തിൽ എത്തിയ ഗാനം കേരളത്തിൽ ആഴത്തിൽ വേരൂന്നിയ ഫുട്ബോൾ സംസ്കാരം പ്രദർശിപ്പിക്കുന്നതായിരുന്നു.The post സ്റ്റേഡിയത്തിൽ ലാലേട്ടനും; അർജന്റീന-സ്വിറ്റ്സർലൻഡ് പോരാട്ടം നേരിട്ട് കാണാൻ മോഹൻലാലും appeared first on Kairali News | Kairali News Live.