വിയത്‌നാം ബോട്ടപകടം: മരിച്ച മലയാളി ദമ്പതികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

Wait 5 sec.

കൊല്ലം | വിയത്‌നാം ബോട്ടപകടത്തില്‍ മരിച്ച മലയാളി ദമ്പതികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. ഇന്നലെ പ്രാദേശിക സമയം രാവിലെ 10.30ഓടെ ഹോന്‍ മേ റട്ട് ങോയ് ദ്വീപിന് സമീപത്തായി ഉണ്ടായ അപകടത്തില്‍ മരിച്ച 15 ഇന്ത്യക്കാരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.കൊല്ലം സ്വദേശികളായ എസി തോമസും ഭാര്യ ലൊവേനിയുമാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. ഇന്ത്യക്കാരില്‍ മറ്റ് മൂന്നുപേര്‍ ആന്ധ്രക്കാരും 10 പേര്‍ തമിഴ്നാട്ടുകാരുമാണ്. 32 വിനോദസഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 21 പേരെ രക്ഷപ്പെടുത്തി.ഹോന്‍ മേ റട്ട് ങോയ് ദ്വീപില്‍ നിന്നും ആന്‍ ങോയ് തുറമുഖത്തേക്ക് തിരിച്ച ബോട്ടാണ് 400 മീറ്റര്‍ പിന്നിടുന്നതിനിടെ തലകീഴായി മറിഞ്ഞത്. കടല്‍ പ്രക്ഷുബ്ധമായതും ശക്തമായ കാറ്റുമാണ് ബോട്ട് മറിയാന്‍ ഇടയാക്കിയതെന്നാണ് വിവരം. അപകടത്തില്‍ വിയത്‌നാം പ്രധാനമന്ത്രി ലെ മിന്‍ ഹോങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.Content Highlights: The bodies of the fifteen Indian tourists who died in the tragic speedboat accident near Phu Quoc Island in Vietnam are being brought back today. The deceased include a prominent Malayali businessman, A.C. Thomas, and his wife Loveni from Kottarakkara in Kollam district. The Indian Embassy is coordinating all arrangements with local authorities to repatriate the victims to their respective hometowns.